ബൈബിള്‍ പഠനത്തിനും പ്രാര്‍ഥനക്കും കലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

New Update

publive-image

കലിഫോര്‍ണിയ: വീടിനകത്ത് ഒത്തുചേര്‍ന്നുള്ള ബൈബിള്‍ പഠനം പ്രെയര്‍ മീറ്റിങ് എന്നിവക്ക് കാലിഫോര്‍ണിയ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കം ചെയ്തു.

Advertisment

ഏപ്രില്‍ 9 വെള്ളിയാഴ്ച നാലിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് സുപ്രീം കോടതി നിയന്ത്രണം എടുത്തു മാറ്റിയത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ നാലുപേര്‍ നിയന്ത്രണത്തെ അനുകൂലിച്ചു.

കോവിഡ് മഹാമാരി വ്യാപകമായതിനെ തുടര്‍ന്നാണ് കാലിഫോര്ണിയയില്‍ വീടുകളില്‍ പ്രാത്ഥനക്കും ബൈബിള്‍ പഠനത്തിനുമായി കൂട്ടം കൂട്ടിവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

publive-image

മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഷോപ്പിംഗിനും സിനിമാ തിയറ്ററുകളിലും കൂട്ടം കൂടിവരുന്നതിലുള്ള റിസ്കിനെക്കുറിച്ച് പഠിക്കേണ്ടതായിരുന്നു എന്ന് കോടതി ചൂണ്ടികാണിച്ചു.

വീടുകളില്‍ മൂന്നില്‍ കൂടുതല്‍ ആളുകള്‍ കൂടി വരുന്നതിന് മാത്രം അനുമതി നല്‍കിയപ്പോള്‍ മറ്റു പല സ്ഥലങ്ങളിലും ഇതില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചു കൂടുന്നതിന് കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം കോവിഡ് മഹാമാരിയുടെ മറവില്‍ ഏര്‍പ്പെടുത്തിയ മതപരമായ ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്തു അനവധി വ്യവഹാരങ്ങളാണ് പല കോടതികളിലായി ഫയല്‍ ചെയ്യപ്പെട്ടത്.

us news
Advertisment