New Update
തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ 110 കേന്ദ്രങ്ങളിൽ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിക്കും.
Advertisment
/sathyam/media/post_attachments/2a57kDMh7rNOE2ECanjD.jpg)
കോൺഗ്രസ്സ് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് കൺട്രോൾ റൂമുകൾ ആരംഭിക്കുന്നത്. ലോക്ക് ഡൌൺ കാലത്തെ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ തയ്യാറുള്ള 40 വയസ്സിനു താഴെയുള്ള കോൺഗ്രസ്സ് പ്രവർത്തകരുടെ സന്നദ്ധസേന ഡിസിസി യുടെ നേതൃത്വത്തിൽ രൂപീകരിക്കും. ജില്ലാ വ്യാപകമായി പ്രവർത്തിക്കാൻ തയ്യാറുള്ള ഈ സന്നദ്ധസേന കൊറോണ പ്രതിരോധ പ്രവർത്തന ങ്ങൾക്ക് നേതൃത്വം കൊടുക്കും.
ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡിസിസി കേന്ദ്രീകരിച്ചു കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us