/sathyam/media/post_attachments/U4f5Sk0cYhwn8yiAX7wy.jpg)
പാലക്കാട്: തിരുവിഴാംകുന്നിൽ 27 മേയ് 2020 ന് സ്ഫോടക വസ്തുപൊട്ടി വായ മുറിവേറ്റ് വെള്ളിയാർ പുഴയിൽ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഒന്നും രണ്ടും പ്രതികളായ അമ്പലപ്പാറ സ്വദേശികളായ അബ്ദുൽ കരീം, മകൻ റിയാസുദ്ധീൻ എന്നിവരെ സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ വനം വകുപ്പിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല (സൈബർ സെൽ പോലുള്ള ആധുനിക സംവിധാനങ്ങൾ ഉള്ള ഇ കാലഘട്ടത്തിൽ).
ആയതിനാൽ അന്വേഷണം വനം വകുപ്പിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും നീതിയുക്തവും സത്യസന്ധവുമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ മുഖ്യമന്ത്രിക്ക് പരാതി നല്കി.