New Update
റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി , ദമാം, ഖത്തീഫ് , തായ്‌ഫ് എന്നീ ഗവർണറേറ്റുകളിൽ കർഫ്യൂ സമയം നീട്ടിയാതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വൈകിട്ട് മൂന്നു മുതൽ രാവിലെ ആറുവരെയാണ് പുതിയ കർഫ്യൂ സമയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ പുതിയ കർഫ്യൂ സമയം നിലവിൽ വന്നു
Advertisment
/sathyam/media/post_attachments/R9wXfYGiaeHIRuraFexT.jpg)
മുൻപ് പ്രഖ്യാപിച്ചിരുന്ന സമയ ക്രമം വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെയായിരുന്നു. ഒഴിവാക്കപ്പെട്ട അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഈ സമയം മുതൽ പുറത്തിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. കർഫ്യൂ ലംഘിച്ചാൽ കനത്ത പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ കര്‍ഫ്യൂ സമയം പതിനഞ്ചു മണിക്കൂര്‍ ആയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us