ദമാം യൂത്ത് ഇന്ത്യ ക്ലബ് ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

New Update

ദമ്മാം: യൂത്ത് ഇന്ത്യ ക്ലബ് ദാറുസ്സിഹ മെഡിക്കൽ സെന്ററും സഹ കരിച്ചു ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ദാറുസ്സിഹ ഓഡി റ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രവാസികളുടെ ആരോഗ്യം, കളിക്കാരുടെ ആരോഗ്യ ശീലങ്ങളും ആഹാര ശീല ങ്ങളും, തുടങ്ങിയ വിഷയങ്ങളിൽ ദാറുസ്സിഹ മെഡിക്കൽ സെ ന്ററിലെ ജനറൽ ഫിസിഷ്യൻ ഡോ. ഉത്തൻ കോയ,ചീഫ് ഫിസി യോതെറാപിസ്റ്റ് ഡോ.രാഹുൽ തമ്പാൻ, എന്നിവർ ക്ലാസുകൾ എടുത്തു.

Advertisment

publive-image

പ്രവാസികളില്‍ ശരിയായ ഭക്ഷണ ക്രമം നടപ്പിലാക്കിയാല്‍ തന്നെ വലിയ തോതില്‍ അസൂഖങ്ങളില്‍ നിന്ന് രക്ഷനേടാനാവുമെന്ന് ഡോ.ഉത്തൻ കോയ അഭിപ്രായപ്പെട്ടു. നിത്യജീവിധത്തിൽ അറി ഞ്ഞിരിക്കേണ്ട പ്രാഥമിക ശ്രുശൂഷകൾ ദാറുസ്സിഹ നഴ്സിംഗ് സൂപ്പർ വൈസറും ട്രെയ്നറും കൂടിയായ പ്രതീഷ് കെ ജോസ് വിശ ദീകരിച്ചു, ആരോഗ്യ സെമിനാർ ദാറുസ്സിഹ ഫിനാൻസ് മാനേജർ നാസർ ഉദ്‌ഘാടനം ചെയ്തു.

യൂത്ത് ഇന്ത്യ ക്ലബ്ബിലെ സാമൂഹിക സേവനത്തിനുള്ള ഉപഹാര ങ്ങൾ ജസീം ഇരിക്കൂർ,എവിൻ റൊണാൾഡ്‌,അബ്ദുൽ ജലീൽ തുടങ്ങിയവർക്ക് ദാറുസ്സിഹ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് ഹെഡ് യൂസഫ്,യൂത്ത് ഇന്ത്യ ക്ലബ് എക്സിക്യൂട്ടീവ് അംഗം ബ്രെയിൻ ജോസഫ്, ബിനാൻ ബഷീർ തുടങ്ങിയവർ വിതരണം ചെയ്തു.

യൂത്ത് ഇന്ത്യ പ്രസിഡണ്ട് മുഹമ്മദ് അമീൻ അധ്യക്ഷത വഹിച്ചു, യൂത്ത് ഇന്ത്യ രക്ഷാധികാരി ഉമറുൽ ഫാറൂഖ് ആശംസകളും പറഞ്ഞു യൂത്ത് ഇന്ത്യ ക്ലബ് മാനേജർ അബ്ദുൽ ഫത്താഹ് സ്വാഗ തവും, ജസീം ഇരിക്കൂർ നന്ദിയും പറഞ്ഞു തൊയ്യിബ് ഖുറാനിൽ നിന്നും അവധരിപ്പിച്ചു. പരിപാടികൾക്ക് ഷജീർ തുണേരി,ഹിഷാം എസ് ടി, സുഫൈദ്,കബീർ മുഹമ്മദ്, അസ്ഹറുദ്ധീൻ, സാദിഖ്, ഷഫീഖ്, ടെനി, മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment