വഞ്ചനാ ദിനം ആചരിച്ചു.

New Update

ദമ്മാം: നമ്മുടെ രാജ്യമടക്കം ലോകമാകെ കൊറോണയെന്ന മഹാമാരിയുടെ മുമ്പിൽ പിടിച്ചു നില്ക്കാൻ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.കൊറോണ വ്യാപനത്തോടെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്കു തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണ്. ജോലിക്കും സന്ദർശനത്തിനും ഒക്കെയായി ഗൾഫ് രാജ്യങ്ങളിൽ എത്തിയ മലയാളികൾ ജോലിയും വരുമാനവും ഇല്ലാതായതോടെ ഭക്ഷണത്തിനടക്കം പ്രയാസം നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അവർ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ശ്രമിക്കുന്നത്.

Advertisment

publive-image
കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ക്വറന്റൈൻ ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കപ്പെട്ട രണ്ടരലക്ഷം ബെഡുകൾ അടക്കം എല്ലാ സൗകര്യവും ഉണ്ട് എന്ന് കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പത്രസമ്മേളനത്തിൽ വിശദീകരിച്ചതു മനസിലാക്കി പ്രവാസികൾ കിട്ടാനുള്ള ആനുകൂല്യങ്ങളും ഒഴിവാക്കി കടം മേടിച്ചു ടിക്കറ്റ് എടുത്തു തിരിച്ചു എത്താൻ തുടങ്ങിയതോടെ മുഖ്യമന്ത്രി നേരത്തെ എടുത്ത നിലപാടിൽ നിന്ന് മാറുന്നതാണു പ്രവാസ ലോകം കണ്ടത്.

വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നിബന്ധമാക്കിയ കേരള സർക്കാരിന്റെ നടപടി മനുഷ്യത്വ രഹിതമാണു ജോലി നഷ്ടപ്പെട്ടു ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്ന തിരിച്ചു വരാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കായ പ്രവാസികലെ വീണ്ടു ആശങ്കയിലേക്കു തള്ളിവിടുന്നതുമാണു. കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് നല്കുന്ന പരിഗണന പോലും പ്രവാസികൾക്ക് നൽകാൻ ആവില്ല എന്ന പ്രഖ്യാപനം പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പറയാതിരിക്കാൻ ആവില്ല.

ജോലിയും വരുമാനവുമില്ലാതായ പ്രവാസികളിൽ കോവിട് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതോടൊപ്പം കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ആശങ്ക കാരണം ഹൃദയാഘാതം സംഭവിക്കുന്നവരുടെ എണ്ണവും കൂടി വരുന്ന സാഹചര്യത്തിൽ കേരള സർക്കാർ സ്വീകരിച്ച കോവിട് ടെസ്റ്റു നിരബന്ധമാക്കുന്ന തീരുമാനവും തീർത്തും വഞ്ചനാപരമാണ് ആരോഗ്യപരിപാലനം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ലോകത്തിന്റെ മുമ്പിൽ നമ്മുടെ സംസ്ഥാനത്തെ മികച്ചതാക്കിയതിൽ പ്രവാസികളുടെ പ്രത്യേകിച്ച് ഇന്ന് തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്ന ഗൾഫു പ്രവാസികളുടെ വിയർപ്പാണുള്ളതെന്ന കാര്യം കേരളത്തിന്റെ മുഖ്യ മന്ത്രി മറന്നു പോകരുത്

കോവിട് ബാധിച്ച ഇറ്റലിയിൽ നിന്നെത്തിയവർക്കോ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തിയവർക്കോ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തിയവർക്കോ ആർകും നിര്ബന്ധമില്ലാത്ത ഈ കോവിഡ് ടെസ്റ്റു നാടണയാൻ എംബസ്സിയിലും നോർകയിലും രെജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന ഗൾഫിലെ പ്രവാസികൾക്ക് നിരബന്ധമാക്കുന്ന താല്പര്യം ദുരൂഹമാണ്. കോവിട് ടെസ്റ്റു നടത്തുന്നതിനുള്ള പ്രായോഗികതയും നടത്താനുള്ള ചെലവും  ജോലിയും വരുമാനമില്ലാതായ പ്രവാസിക്ക് താങ്ങാനാവുമോ എന്നൊന്നും ചിന്തിക്കാതെയുള്ള ഈ പുതിയ തീരുമാനം കൊണ്ടുദ്ദേശിക്കുന്നത് പ്രവാസിയുടെ തിരിച്ചു വരവ് മുടക്കുക എന്നത് മാത്രമാണ്.

നാടിൻറെ നട്ടെല്ലായ പ്രവാസികൾക്കു കോവിട് നെഗറ്റീവ് ടെസ്റ്റു നിർബന്ധമാക്കി മടങ്ങിവരവിന് തടയിടുന്ന പ്രവാസികളെ വഞ്ചിച്ച മന്ത്രിസഭാ തീരുമാനത്തിനെതിരെ മൊത്തം മലയാളി പ്രവാസി സമൂഹത്തിന്റെ ആശങ്കയിലും വേദനയിലും ഐക്യദാർഢ്യം പ്രകടിപ്പിചു കൊണ്ട് *ഇന്ത്യൻ സോഷ്യൽ ഫോറം ആചരിക്കുന്ന വഞ്ചന ദിനത്തിൽ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു*. നിഷേധാത്മകമായ നയം തുടരുന്ന പക്ഷം പ്രവാസികളുടെ കുടുംബങ്ങളെ പാങ്കെടുപ്പിച്ചു കൊണ്ട് കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴിയൊരുക്കും എന്ന് കൂടി ഓർമിപ്പിക്കുന്നു.

Advertisment