/sathyam/media/post_attachments/ORClNf5Mog9oeKEA1Doj.jpg)
മണ്ണൂർ: മണ്ണൂർ കമ്പനിപ്പടി കയറ്റത്തിൽ റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസത്തെ മഴയിലാണ് മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്.
മങ്കര പോലീസ്, പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത എന്നിവർ സ്ഥലത്തെത്തുകയും, സന്നദ്ധപ്രവർത്തകരും, നിഷാദ്, അർഷാദ് തേനൂർ എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കി.
ഇത്തരത്തിൽ നിരവധി മരങ്ങൾ റോഡിന്റെ വശങ്ങളിൽ അപകടഭീഷണി ഉയർത്തുന്നുണ്ട്. കാലവർഷം വരുന്നതോടെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത പറഞ്ഞു.