അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണ്ണമെന്റ്ന് വെള്ളിയാഴ്ച തുടക്കമായി.

New Update

ദമ്മാം :- വെസ്കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയൽ ട്രോഫിക്കു വേണ്ടി യുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണ്ണമെന്റ്ന് വെള്ളിയാഴ്ച തുടക്കമായി. ദമ്മാമിലെ ഗുക്ക ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് ആരംഭിച്ച ടൂർണ്ണമെൻറ്ല്‍ 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി മത്സരിക്കു ന്നുണ്ട്. നാല് വെള്ളിയാഴ്ചകളിൽ ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വെസ്കോസ മലയാളി അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് എല്ലാവർഷവും ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.

Advertisment

publive-image

ഡബ്ലിയു എം എ ജനറൽ സെക്രട്ടറി പ്രിജി ഉദ്ഘാടനം ചെയ്തുന്നു.

വൈസ് പ്രസിഡൻറ് സദർ സുലൈമാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജനറൽ സെക്രട്ടറി പ്രിജി ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ 16 ടീമംഗങ്ങളും പങ്കെടുത്തു. ക്രിക്കറ്റ് കമ്മിറ്റി കൺവീനർ ആസിഫ് സ്വാഗതം, മുൻ പ്രസിഡൻറ് സന്തോഷ് നന്ദിയും പറഞ്ഞു.

publive-image

ടെക്നിക്കൽ കമ്മിറ്റി കൺവീനർ ശ്യാമിന്റെ നേതൃത്വത്തിൽ ഫീക്സറുകൾ തയ്യാറാക്കി. ദാസ്ദേ വ്, ഗിരീഷ്, സുഭാഷ്, രാജേഷ്, സജി വാസുദേവ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അസിം, സെ ബിൻ എന്നിവർ സ്കോർ ഷീറ്റ്‌ കൈകാര്യം ചെയതു. യാസര്‍ അറാഫത്ത്ന്റെ തല്‍സമയ വിവ രണം കാണികൾക്കും കളിക്കാർക്കും ഒരേപോലെ ആസ്വദിക്കുവാൻ കഴിഞ്ഞു.

publive-image

രക്ഷാധികാരി ഹാഷിം യൂനുസ്, പ്രസിഡന്റ് സുരേഷ്, ട്രഷറർ സാജു എക്സിക്യൂട്ടീവ് അംഗങ്ങ ളായ വിജോയ്, നസീബ്, വാഹിദ് എന്നിവരെ കൂടാതെ ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ ചാക്കോ, ഷാജികുമാർ, നാഗേന്ദ്രൻ, രതീഷ്, അനൂപ്, ഷിബിൻ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി.

Advertisment