സാമൂഹിക വിരുദ്ധർ തള്ളിയ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സാമൂഹിക വിരുദ്ധർ തള്ളിയ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. പരിസരവാസികളും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും മണികൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാനായത്.

പാലക്കാട് കൊടുവായൂർ റൂട്ടിലെ കടുന്തുരുത്തി മേൽപ്പാലത്തിന് സമീപത്തെ പറമ്പിലെ മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അജ്ഞാതരായ സാമൂഹ്യ വിരുദ്ധരാണ് മാലിന്യ കൂമ്പാരം തള്ളിയത്. എന്നാൽ തീവെച്ചതാരെന്നും എന്തിനെന്നും എങ്ങിനെയെന്നും വ്യക്തമല്ല.

തീ പടരുന്നതു കണ്ട് പരിസരവാസികൾ തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീയും പുകയും പടർന്നത് വാഹനയാത്രക്കാർക്കും പരിസരവാസികൾക്കും വിഷമത്തിലാക്കി. ഒടുവിൽ ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഫയർ & റസ്ക്യു ഓഫീസർ ഷാജു, കണ്ണദാസ്, സുനിൽകുമാർ, റിജൊ, റഫീക്ക് എന്നിവർ നേതൃത്വം നൽകി.

palakkad news
Advertisment