തട്ടിക്കൂട്ട് ഫുട്ബോൾ കൂട്ടായ്മയുടെ ഫുട്ബോള്‍ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമായി.

New Update

ദമ്മാമിലെ അമ്പതോളം വരുന്ന ഫുട്ബാൾ കളിക്കാരുടെയും ഫുട്ബോൾ പ്രേമികളുടെയും കൂട്ടായ്മ യായ "തട്ടിക്കൂട്ട് ഫുട്ബോൾ കൂട്ടായ്മ" വർഷങ്ങളായി നല്ല കളിക്കാരെ വളർത്തിയെടു ക്കുക എന്ന ലക്ഷ്യത്തോടെ സൗഹൃദ മത്സരങ്ങളും ടൂർണമെന്റുകളും ലീഗ് മത്സരങ്ങളും നടത്തിവരുന്നു . അത് പോലെ മറ്റു ടൂർണമെന്റുകളിലും പങ്കെടുത്ത്‌ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. ജീവകാരുണ്യ മേഖലകളിലും സജീവമാണ് ഈ കൂട്ടായ്മ അതിനാൽ തന്നെ വലിയൊരു വിഭാഗം ഫുട്ബോൾ പ്രേമികളുടെ പിന്തുണയും കൂട്ടായ്മക്കുണ്ട് .

Advertisment

publive-image

സൗഹാർദപരമായ മത്സരങ്ങൾ രാത്രിയിലും പകലുമായി ദിവസവും നടക്കുന്നുണ്ട്. ലീഗ് മത്സരങ്ങൾ വെള്ളിയാഴ്ച ദിവസങ്ങളിലാണ് നടക്കുന്നത് ഫൈനലിൽ ദമ്മാമിലെ ഒരു പ്രമുഖ സ്ഥാപനം സ്പോൺസർ ചെയ്യുന്ന റോളിങ്ങ് ട്രോഫിയാണ് വിജയികള്‍ക്ക് നൽകുന്നത്. നിലവിൽ മൂന്ന് സീസണിലെ ലീഗ് മത്സരം അവസാനിച്ചതിന് ശേഷം നാലാമത്തെ സീസണിലെ ലീഗ് മത്സരം 07/02 / 2020 ന് വെള്ളിയാഴ്ച രാവിലെ അൽനുസ്ഹ സ്റ്റേഡിയത്തിൽ പ്രൗഢ ഗംഭീരമായി തുടക്കം കുറിച്ചു.

publive-image

publive-image

നീണ്ട ഒമ്പതാഴ്ച്ചക്കാലം നാല് ടീമുകൾ മാറ്റുരുക്കം ഏപ്രിൽ മൂന്നിന് ലീഗ് മത്സരങ്ങൾ അവസാനിക്കും .ഫൈനൽ മത്സരം ഏപ്രിൽ പത്തിന് നടക്കും. അബ്ദുൽ റസാഖ് വയനാട് . റഷീദ് ഏലംകുളം, നിയാസ് കോഴിക്കോട്, എന്നിവർ കളി നിയന്ത്രിച്ചു. ക്ലബ്ബ് സെക്രട്ടറി അനീസ് ബാബു. കളത്തിങ്ങലും.മലബാർ എഫ്‌ .സി .യുടെ ചെയർമാൻ ശിഹാബ് തോട്ടുങ്ങലും. കളിക്കാരുമായി പരിചയപ്പെട്ടു.

publive-image

Advertisment