കോവിഡ് പോസിറ്റീവ് ആയി മരിച്ച ചെമ്പകപ്പാറ കൊച്ചുകാമാക്ഷി സ്വദേശിനിയുടെ സംസ്കാരം ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ നടന്നു

New Update

publive-image

ഇടുക്കി:കോവിഡ് പോസിറ്റീവ് ആയി മരിച്ച ചെമ്പകപ്പാറ, കൊച്ചുകാമാക്ഷി സ്വദേശിനിയുടെ സംസ്കാരം ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ നടന്നു

Advertisment

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഇന്നലെ രാത്രി 12:30 മണിയോടെയാണ് സംസ്കാരം ചടങ്ങുകൾ നടന്നത്.

publive-image

ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ഉടുമ്പൻചോല കോർഡിനേറ്റർ ബിജു ജോസഫ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ കെ. എസ്, യൂത്ത് കോൺഗ്രസ് ഇടുക്കി  നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ മാത്യു, യൂത്ത് കോൺഗ്രസ്സ് ഉടുമ്പൻചോല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സെബിൻ എബ്രഹാം, സെസ്സിൽ ജോസ്, സിബി മാത്യു, വാർഡ് മെമ്പർ തോമസ് കടൂതാഴെ എന്നിവർ നേതൃത്വം നൽകി.

publive-image

കൊച്ചുകാമാക്ഷി സെന്റ് സെബാസ്റ്റ്യൻ,സ്നേഹഗിരി പള്ളി വികാരി ഫാദർ ജോയ്സ് അഴിമുഖത്ത്, ഫാദർ മാത്യു ഞവരക്കാട്ട് എന്നിവരാണ് സംസ്കാര ശുശ്രൂഷകൾ നിർവഹിച്ചത്.

idukki news
Advertisment