വെള്ളം തുളുമ്പിയതിനെക്കുറിച്ച് തര്‍ക്കം - 6 വയസ്സുകാരിയെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി

New Update

publive-image

ഹൂസ്റ്റണ്‍: ആറു വയസ്സുകാരിയുടെ കയ്യില്‍ നിന്നും വെള്ളം തുളുമ്പിയതിനെ തുടര്‍ന്ന് പ്രകോപിതനായ ബന്ധു കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് നിരവധി തവണ കുട്ടിയെ വെടിവച്ചതിനെ തുടര്‍ന്ന് കുട്ടി മരിച്ചു.

Advertisment

മാര്‍ച്ച് 19 വെള്ളിയാഴ്ച ഉച്ചയോടെ പസഡിനാ വേറെന്റോ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം . വെടിയേറ്റ കുട്ടിയെ ഉടന്‍ ബെഷോര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി, ലൊറിയോണ്‍ വാക്കര്‍ എന്നാണ് കുട്ടിയുടെ പേരെന്നും വെടിവച്ചത് അവളുടെ തന്നെ ഒരു ബന്ധുവാണെന്നും അവര്‍ പറഞ്ഞു. വെടിവച്ചുവെന്ന് പറയപ്പെടുന്ന ബന്ധുവിനെ കസ്റ്റഡിയില്‍ എടുത്തതായി പസഡിനാ പോലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച കാറപകടത്തില്‍ മരിച്ച ബന്ധുവിന്റെയും കുട്ടികളുടെയും സംസ്‌കാരച്ചടങ്ങിനു പങ്കെടുക്കാന്‍ പോകേണ്ടതിനാല്‍ ലോറിയോനെ ബന്ധുവിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ലോറിയോന്റെ മാതാവിന് മകളടക്കം നാലുപേരാണ് രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ നഷ്ടപ്പെട്ടത്.

us news
Advertisment