റിയാദ്: കെ.എം. സി. സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഈവന്റ് സീസൺ 4ന്റെ ഭാഗമായി മഹാകവി. ടി. ഉബൈദ് സ്മാരക മാപ്പിളപ്പാട്ട് മത്സരത്തിലെ ജൂനിയർ വിഭാഗ ത്തിൽ ദേവിക ബാബുരാജ് ഒന്നാം സ്ഥാനവും ഹനാൻ ശിഹാബ് രണ്ടാം സ്ഥാനവും നൈസിയ നാസർ മൂന്നാം സ്ഥാനവും കരസ്ഥ മാക്കി. സീനിയർ വിഭാഗത്തിൽ നിന്നും പത്ത് പേരെ ഈ മാസം 18ന് നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.
/sathyam/media/post_attachments/Tr9krhYapdO1ypq5PgQr.jpg)
മഹാകവി. ടി. ഉബൈദ് സ്മാരക മാപ്പിളപ്പാട്ട് മത്സരത്തിലെ ജൂനിയർ വിഭാഗം വിജയികള്‍ ദേവിക ബാബുരാജ് ഒന്നാം സ്ഥാനവും ഹനാൻ ശിഹാബ് രണ്ടാം സ്ഥാനവും നൈസിയ നാസർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരി പാടിയിൽ നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. മാപ്പിള സാഹിത്യ രംഗത്ത് മികച്ച സംഭാവനകൾ അർപ്പിച്ച മഹാകവി ടി. ഉബൈദിന്റെ സ്മരണകൾ നിറഞ്ഞു നിന്ന ചടങ്ങിൽ മാപ്പിള പ്പാട്ടിന്റെ തനത് സൗന്ദര്യം മികച്ച ആലാപനത്തിലൂടെ മത്സരാർ ത്ഥികൾക്ക് അവതരിപ്പിക്കാനായി. സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി മുസ്തഫ ഉദ്‌ഘാടനം ചെയ്തു. ഉപസമിതി ചെയർമാൻ അരിമ്പ്ര സുബൈർ അധ്യക്ഷത വഹിച്ചു.
സി.പി മുസ്തഫ, എം .മൊയ്‌തീൻ കോയ,, ഷാഹിദ് മാസ്റ്റർ, അക്ബർ വേങ്ങാട്ട് , മാമുക്കോയ ഒറ്റപ്പാലം, സുഹൈൽ കൊടു വള്ളി , ഷഫീഖ് കൂടാളി, ഫൈസൽ ചേളാരി, ലത്തീഫ് മാവൂർ, ശാഹുൽ ചെറുപ്പ, ബഷീർ ചേറ്റുവ, ഇസ്മായിൽ കരോളം മുനീർ കുനിയിൽ എന്നിവരും വനിതാ വിങ് പ്രവർത്തരും പരിപാടി ക്ക് നേതൃത്വം നൽകി.
അശോക്, അഷറഫ് പുന്നത്ത്, ഇല്യാസ് മണ്ണാർക്കാട് എന്നിവറ് ജഡ്ജ്‌മെന്റ് നിർവ്വഹിച്ചു. സഫീർ തിരൂർ സ്വാഗതവും പി സി മജീദ് നന്ദിയും പറഞ്ഞു. സീനിയർ വിഭാഗത്തിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ അടുത്ത വെള്ളിയാഴ്ച നടക്കും.