ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഖരിയ അൽ-ഉലയ ഘടകം രൂപവല്‍ക്കരിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍
Thursday, November 26, 2020

ഖരിയ അൽ-ഉലയ:  ഗൾഫ് മലയാളി ഫെഡറേഷൻ ഖരിയ അല്‍ ഉലയ യുണിറ്റ് രൂപവല്‍ക്കരിച്ചു. പ്രസിഡണ്ടായി സക്കീർ. പി.വി പനമ്പാട്. വൈസ് പ്രസിഡൻ്റുമാർ, അബ്ദുൽ അസീസ് വയനാട്, നിഷാദ്. ഷാൻ. ജനറൽ സെക്രട്ടറി, അലി കെ വയനാട്‌. ജോയിന്റ് സെക്രട്ടറിമാർ ഷമീർ കൊല്ലം, സുബൈർ. ട്രഷറർ ഫൈസൽ കക്കാടപുറം   അബ്ദുൽ ഖാദർ എടപ്പാൾ, ( ജീവകാരുണ്യ കൺവീനർ) നിഷാദ് കൊല്ലം (മീഡിയ കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു .

ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ പ്രസിഡന്‍റ്  സക്കീർ. പി.വി പനമ്പാട്, ജനറൽ സെക്രട്ടറി, അലി കെ വയനാട്, ട്രഷറർ ഫൈസൽ കക്കാടപുറം, അബ്ദുൽ ഖാദർ എടപ്പാൾ, ( ജീവകാരുണ്യ കൺവീനർ) എന്നിവര്‍ .

എക്സിക്യൂട്ടീവ് അംഗങ്ങളായി, സ്വാമി എബ്രഹാം, ബഷീർ താനൂർ, സലിം നൂറനാട്. മുജീബ് കൊല്ലം, ജയപ്രകാശ്, അബ്ദുൽ റഷീദ് വയനാട്, ലാലു, ഷഫീഖ് റഹ്മാൻ. ജോമോൻ മിഥുൻ തൃശ്ശൂർ, വിജേഷ് കോഴിക്കോട്. എന്നിവര്‍\ അടക്കം  23 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അധ്യക്ഷതയില്‍ കൂടിയ  യോഗത്തിൽ ഗൾഫ് കോഡിനേറ്റർ റാഫി പാങ്ങോട്, ഖരിയ യുണിറ്റ് പ്രഖ്യാപനം നടത്തി  ഗൾഫ് രാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഗൾഫ് മലയാളി ഫെഡറേഷൻ മുന്നോട്ടുള്ള പ്രവർത്തനം നടത്തുന്നത്

എല്ലാ മെമ്പർമാർക്കും സുരക്ഷാ ഇൻഷുറൻസ് തുടങ്ങുന്നതിന് വേണ്ടി മുൻകൈ എടുക്കുമെന്നും, ജോലി നഷ്ടപ്പെട്ടവർ, പുതിയ ജോലികൾ തേടുന്നവർ, എല്ലാവർക്കും വേണ്ടി പുതിയ തൊഴിൽ സാധ്യത ആപ്പ് തുടങ്ങുകയും അത്തരക്കാർക്ക് രജിസ്ട്രേഷൻ ചെയ്യുവാനുള്ള  സംവിധാന മൊരുക്കി കൊണ്ടിരിക്കുക യാണെന്നും   റാഫി പാങ്ങോട് പറഞ്ഞു. യോഗത്തിൽ നാഷണൽ കമ്മിറ്റി അംഗം വിപിൻ, വിഷ്ണു, എന്നിവര്‍ സംസാരിച്ചു സെക്രട്ടറി അലി.കെ വയനാട് സ്വാഗതവും പ്രസിഡൻ്റ് സക്കീർ നന്ദിയും പറഞ്ഞു.

 

×