യൂറോപ്പിലെ ഏറ്റവും ഉയർന്ന ഓപ്പൺ എയർ ലിഫ്റ്റാണ് സ്വിറ്റ്സർലൻഡിലുള്ള ഹമ്മെറ്റ്ഷ്വാൻഡ് ലിഫ്റ്റ്. ബ്യൂഗെൻസ്റ്റോക്ക് എന്നറിയപ്പെടുന്ന ഒരു മലയിലേയ്ക്കാണ് ഈ ലിഫ്റ്റില്‍ കയറാനുള്ള യാത്ര. യാത്രാവേളയില്‍ കാണുന്ന മനോഹര ദൃശ്യങ്ങളും ലിഫ്റ്റിലെ യാത്രാനുഭവങ്ങളും കാണൂ…
വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://youtu.be/G_s0Ri0O0IU
കുവൈറ്റ്: ഫ്ലൈറ്റെർസ് എഫ്സിയുടെ ജനറൽ ബോഡി യോഗം മെയ് 26 ന് ബദ്ർ അൽ സമ ഹാളിൽ വെച്ച് നടന്നു. ക്ലബ് സെക്രട്ടറി അഷ്കർ അധ്യക്ഷത വഹിച്ചു. ടീം ക്യാപ്റ്റൻ മുസ്തഫ സ്വാഗതവും വിഷയാവതരണം ക്ലബ് പ്രസിഡന്റ് ശുഐബ് ഷെയ്ഖും നടത്തി. ആശംസകൾ അറിയിച്ച് സലീം, രിഫാഇ, മുസ്തഫ സാൽമിയ എന്നിവർ സംസാരിച്ചു. ഉദയൻ അൽ നൂർ നന്ദി പ്രകാശിപ്പിച്ചു. 2022 – 2024 ഫ്ലൈറ്റെർസ് എഫ്സി ഭാരവാഹികളായി അഹ്മദ് കല്ലായി (ഡയറക്ടർ), ശുഐബ് ഷെയ്ഖ് (പ്രസിഡണ്ട്), […]
ലണ്ടൻ: മാൻ ബുക്കർ പ്രൈസ് തനിക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്ന് എഴുത്തുകാരി ഗീതാഞ്ജലി ശ്രീ. സാഹിത്യത്തോടും എഴുത്തുകാരിയെന്ന് നിലയ്ക്ക് തനിക്ക് സ്വയമേവയും കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്ന നേട്ടമാണിത്. ടൂംബ് ഓഫ് സാൻഡിന് ലഭിച്ച പുരസ്കാരത്തിന്റെ നിറവിൽ സംസാരിക്കുകയായിരുന്ന ഗീതാഞ്ജലി. ആദ്യമായാണ് ഒരു ഹിന്ദി എഴുത്തുകാരിക്കും ഇന്ത്യൻ ഭാഷയിൽ എഴുതിയ ഒരു സാഹിത്യ സൃഷ്ടിക്കും ബുക്കർ കിട്ടുന്നത്. പുരസ്കാരത്തെ ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ച അംഗീകാരമായി കാണുന്നുവെന്നു. അംഗീകാരങ്ങൾ ലഭിക്കേണ്ടതായ ധാരാളം സൃഷ്ടികൾ ഹിന്ദിയിലുണ്ടെന്നും ഗീതാഞ്ജലി ഇന്ത്യ ടുഡേയോട് […]
കൊച്ചി: നടി കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഉയർന്ന ബലാത്സംഗ കേസിൽ പൊലീസ് കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആലുവ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് അന്വേഷണം നിര്‍ജ്ജീവമാണെന്ന് കാണിച്ച് യുവതി കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ആയി സമർപ്പിക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടത്. മുമ്പ് മെയ് 19 ന് അന്വേഷണ ഉദ്യോഗസ്ഥർ ഒരു റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും […]
കോട്ടയം: പി സി ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്. നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ നാളെ 11 മണിക്ക് ഹാജരാകണം. പി സി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പോകാനിരിക്കെയാണ് പൊലീസ് നീക്കം. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്. പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി […]
കൊച്ചി: ഡോ. ജോ ജോസഫിനെതിരായ വീഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് മന്ത്രി പി.രാജീവ്. ആരാണ് ഇങ്ങനെ ഒരു ദൃശ്യം കിട്ടിയാൽ പ്രചരിപ്പിക്കാത്തത് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇത് കേരളത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത്തരം ഒരു പ്രതികരണത്തിലൂടെ പ്രതിപക്ഷ നേതൃ സ്ഥാനത്തിരിക്കാൻ താൻ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വി.ഡി.സതീശനെന്നും പി.രാജീവ് പറഞ്ഞു. കോൺഗ്രസ് സ്വീകരിച്ച അധമമായ പ്രചാരണ രീതിക്കെതിരെ പല കോണുകളിൽ നിന്നും എതിർപ്പുണ്ട്. കോൺഗ്രസ്സിനുള്ളിൽ തന്നെ പ്രതിഷേധം ഉണ്ട്. അവർ ഇടത് പക്ഷത്തിന് വോട്ട് […]
ഡൽഹി: ഇന്ത്യയിൽ 80 ശതമാനം കുട്ടികളും ഓൺലൈൻ പഠനം താൽപര്യപ്പെടുന്നില്ലെന്ന് സർവേ. 24 ശതമാനം പേർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചിട്ടില്ല, വാഹനത്തിൽ സ്കൂളിലേക്ക് പോകാൻ കഴിയുന്നവർ 47 ശതമാനം മാത്രമാണെന്നും വിദ്യാഭ്യാസ വകുപ്പ് സി.ബി.എസ്.സിയുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ രാജ്യവ്യാപകമായി നടത്തിയ നാഷണൽ അച്ചീവ്മെന്റ് സർവേ പറയുന്നു. 2021 നവംബർ 12 ന് നടന്ന സർവേയിൽ 34 ലക്ഷം കുട്ടികളെയാണ് പഠനവിധേയമാക്കിയത്. സ്കൂൾ അന്തരീക്ഷം, കുട്ടികളുടെ പ്രദേശം, ജെൻഡർ, സമുദായം തുടങ്ങിയവ പരിഗണിച്ച് 720 ജില്ലകളിലായി കുട്ടികളുടെ […]
കൊല്ലം: കല്ലടയാര്‍ തീരത്ത് സെൽഫി എടുക്കുന്നതിനിടെ ആറ്റില്‍ വീണ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി അപര്‍ണ്ണയാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി ഒരാള്‍ വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി മറ്റ് രണ്ടുപേരും ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും ഒഴുക്കില്‍പ്പെട്ടത്. സഹോദരങ്ങളായ അനുഗ്രഹയും അനുപമയും രക്ഷപ്പെട്ടു.
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ 29 ന് ഞായറാഴ്ച 3.30 മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കെ.സി അബൂബക്കർ അറിയിച്ചു . പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും. കൽബ, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ്, തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ഉള്ളവർക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ക്ലബ്ബിലെ പാസ്പോര്‍ട്ട് സേവനങ്ങൾ ഞായറാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് 2 മണി വരെയും […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ജൂൺ 1 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.