സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിൽ തൃശൂർതൃശൂർ ജില്ലയിൽ കൊറോണ (കൊവിഡ് 19 ) 1300 നടുത്ത് ആളുകൾ നിരീക്ഷണത്തിൽ.

New Update

തൃശൂർ: കൊവിഡ് 19 ബാധയെ തുടർന്ന് സംസ്ഥാനത്ത് ഏറ്റവുമധികം ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നത് തൃശൂർ ജില്ലയിൽ. രണ്ട് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 1270 പേരാണ് നിരീക്ഷണ ത്തിൽ കഴിയുന്നത്. വീടുകളിൽ 1197 പേരും ആശുപത്രികളിൽ 73 പേരുമാണുളളത്. രോഗം സ്ഥിരീ കരിച്ച 21കാരനായ യുവാവ് സഞ്ചരിച്ച റൂട്ട് മാപ്പ് ഇന്ന് വെള്ളി ജില്ലാ ഭരണകൂടം പുറത്തുവിടും. അതേസമയം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 13 പേർ വ്യാഴാഴ്‌ച ആശുപത്രി വിട്ടു.

Advertisment

publive-image

ഇറ്റലിയിൽ നിന്നുള്ള റാന്നി സ്വദേശികൾ യാത്ര ചെയ്ത വിമാനത്തിലാണ് യുവാവും സഞ്ചരി ച്ചിരുന്നത്. തൃശൂർ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെത്തുടർന്ന് യുവാവിനെ കണ്ടെത്തി മാർച്ച് ഏഴിന് ജനറൽ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് തന്നെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തി നിരീക്ഷിച്ച് വരുന്നു.

Advertisment