/sathyam/media/post_attachments/TmmtPZqnWvit4m5adyOI.jpg)
കൂരിരുട്ടില്‍ നടന്നു നീങ്ങിയ പരിപൂര്‍ണ നഗ്നയായ സ്ത്രീ രൂപം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച പൊല്ലാപ്പ് ചില്ലറയല്ല. ജാര്‍ഖണ്ഡിലാണ് സംഭവം. വഴിവിളക്കുകളോ കാര്യമായ ജനവാസമോ ഇല്ലാത്ത ഒരു റോഡിലൂടെ ഒരു വിചിത്ര രൂപം മെല്ലെ നടന്നുപോകുന്നതാണ് വഴിയാത്രക്കാര്‍ ആദ്യം കാണുന്നത്.
ഇരുട്ടത്തു യാതൊരു കൂസലും ഇല്ലാതെ 'വിചിത്ര' സ്ത്രീ രൂപം നടന്നുപോകുന്നത് ബൈക്ക് വെളിച്ചത്തില്‍ ആദ്യം കണ്ട ചില ബൈക്ക് യാത്രക്കാര്‍ ഭയപ്പെട്ടു ഓടിച്ചുപോയി. ചിലര്‍ സ്പീഡ് കുറച്ചു തിരിഞ്ഞുനോക്കി പിന്നീട് വേഗത്തില്‍ ബൈക്ക് ഓടിച്ചുപോയി.
/sathyam/media/post_attachments/ljLbqnwoGE8Gsr9d8Luq.jpg)
ഒടുവില്‍ ധൈര്യവാന്‍മാരായ ചില ബൈക്ക് യാത്രികര്‍ വണ്ടി നിര്‍ത്തി വിചിത്ര രൂപത്തിലേയ്ക്ക് ബൈക്ക് വെളിച്ചം ഫോക്കസ് ചെയ്തപ്പോള്‍ രൂപം ഒന്ന് തിരിയുന്നത് വരെയാണ് വീഡിയോയില്‍ പതിഞ്ഞിരിക്കുന്നത്.
എന്തായാലും അതൊരു പൂര്‍ണ നഗ്നയായ സ്ത്രീ രൂപമാണെന്ന് ദൃശ്യത്തില്‍ നിന്നും മനസിലാക്കാം. എന്നാല്‍ വീഡിയോ കണ്ട പലരും അത് അന്യഗ്രഹ ജീവിയാണെന്നും ദൂരെ കാണുന്ന വെളിച്ചം പറക്കും തളികയാണെന്നും കഥകളിറക്കിയത്രെ. ചില രസികന്മാര്‍ നാസയെ ടാഗ് ചെയ്യുക വരെ ചെയ്‌തു.
എന്നാല്‍ ഈ വീഡിയോ പകര്‍ത്തിയ ബൈക്ക് യാത്രികരായ ചെറുപ്പക്കാര്‍ സംഭവം അത്ര പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയതോടെയാണ് പരിഭ്രാന്തി ഒഴിവായത്. ഇതിന്റെ ഒന്നര മിനിട്ട് നീണ്ട വീഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് രംഗം ചിത്രീകരിച്ച ദീപക് എന്ന ചെറുപ്പക്കാരന്‍ പറയുന്നു. അതുവരെ ലോകം മുഴുവന്‍ ഈ 'പരിഭ്രാന്തി' പ്രചരിച്ചു കൊണ്ടിരുന്നു.
ആദ്യം കാഴ്‌ച കണ്ട് ഭയന്നെങ്കിലും തിരികെ വന്ന് രംഗം ചിത്രീകരിക്കുകയായിരുന്നുവെന്ന് ദീപക് പറഞ്ഞു. എന്നാല്‍ രാത്രിയില്‍ ചെറുപ്പക്കാര്‍ കണ്ടു നിന്നിട്ടും കൂസലൊന്നുമില്ലാതെ തിരിഞ്ഞുനോക്കിയ സ്‌ത്രീ പിന്നീട് ഇവര്‍ക്ക് മുന്‍പില്‍ നിന്നും നടന്നകന്നു.
സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ച പൊലീസും അതൊരു വനിതയായിരുന്നെന്നും സംഭവത്തിന് പിന്നിലെ വസ്‌തുതകള്‍ അന്വേഷിക്കുകയാണെന്നും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us