ജിദ്ദ അന്താരാഷ്‌ട്ര പുസ്തകോത്സവം ബുധനാഴ്ച ഇതൾ വിരിയും

ജയന്‍ കൊടുങ്ങല്ലൂര്‍
Sunday, December 8, 2019

ജിദ്ദ: അക്ഷരസ്നേഹികൾക്ക് വിരുന്നൊരുക്കി അഞ്ചാമത് ജിദ്ദാ അന്താരാഷ്‌ട്ര പുസ്തകോ ത്സവം കൊടിയേറുന്നു. ഈ മാസം പതിനൊന്ന് ബുധനാഴ്ച വൈകീട്ട് ഇരുഹറമുകളുടെ സേവകന്‍ സൽമാൻ ‍ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവര്‍ണ റുമായ ഖാലിദ് അൽഫൈസല്‍ രാജകുമാരന്‍ പുസ്തകമേള ഉദ്‌ഘാടനം ചെയ്യും. നാൽപത് രാജ്യങ്ങളില്‍ നിന്നായി നാനൂറിലേറെ പുസ്തക പ്രസാധകർ സാംസ്കാരിക വിഭവങ്ങ ളൊരുക്കുന്ന വായനോത്സവം പത്തു ദിവസം നീണ്ടു നിൽക്കും.

 

ജിദ്ദാ സൗത്ത് അബ്ഹൂറിലെ ഇവന്റസ്‌ ലാൻഡിൽ മുപ്പതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന മേളയിലേയ്ക്ക് ദിനം പ്രതി അര ലക്ഷത്തിലേറെ സന്ദർ ശകർ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഇരുനൂറിലേറെ രചയിതാക്കളും ഈ വർഷത്തെ പുസ്തക മേളയെ ധന്യമാക്കുമെന്നു സംഘാടകർ അറിയിച്ചു. മേളയുടെ വേദി സന്ദർശിച്ച ഉന്നത സമിതി അധ്യക്ഷനും ജിദ്ദ ഗവർണറുമായ മിഷ്അൽ ബിൻ മാജിദ് രാജകുമാരൻ ഒരുക്കങ്ങൾ വിലയിരുത്തി നിർദേശങ്ങൾ നൽകി…

 

വിവിധ സാഹിത്യ – വിജ്ഞാന ശാഖകളിലുള്ള മൂന്നര ലക്ഷത്തിലേറെ ടൈറ്റിലുകളിൽ പുസ്തകങ്ങൾ അഞ്ചാമത് പുസ്തകോത്സവത്തിൽ നിരക്കും. മുതിർന്നവർക്കും കുട്ടികൾ ക്കുമായി അമ്പതിലേറെ സാംസ്കാരിക – സാഹിത്യ പരിപാടികൾക്കും മേള സാക്ഷ്യം വഹിക്കും. പ്രഭാഷണങ്ങൾ, സെമിനാറുകൾ, നാടകങ്ങൾ, ഡോക്യുമെന്ററി ചിത്ര പ്രദർശനം, ചിത്രരചനാ ശിൽപശാലകൾ, ഫോട്ടോഗ്രാഫി, കാലിഗ്രാഫി സെഷനു കൾ തുടങ്ങിയ വ്യത്യസ്തങ്ങളായ സംഭവങ്ങളാണ് അവസാന ദിവസം വരെ പുസ്തകോത്സ വത്തിൽ സഹൃദയർക്ക് ആസ്വാദനമേകുക.

ഡിസംബർ ഇരുപത്തി ഒന്നിന് സമാപിക്കുന്ന പുസ്തകമേളയിലേക്കുള്ള സന്ദർശക സമയം രാവിലെ പത്ത് മുതൽ വൈകീട്ട് പത്ത് വരെയാണ്. വെള്ളിയാഴ്ച വൈകീട്ട് നാലിനായിരിക്കും പ്രവേശനം.

2 Attachments

×