റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ കണ്ണൂർ അസോസിയേഷൻ ഫോർ സോഷ്യൽ ആൻഡ് ആർട്ട് വിഷൻ (കസവ്)ന്റെ ഭാഗമായ കസവ് – മഷിനോ വേൾഡ് ഫുട്ബോള്‍ ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.
Advertisment
/sathyam/media/post_attachments/lv5WYIPlUMZxaTmO4PD8.jpg)
ദമ്മാമിൽ സേഫ്റ്റി മേഖലയിലെ പ്രമുഖ ട്രേഡിങ്ങ് കമ്പനിയായ മഷിനോ വേൾഡ് എം.ഡി. അസലാം വളപട്ടണം ജേഴ്സികൾ ടീമംഗങ്ങൾക്ക് നൽകി പ്രകാശന കര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ നൗഷാദ് ഇരിക്കൂർ, സിദ്ദിക്ക്, മുഹമ്മദ്, അമീറലി, ഹാരിസ് പയ്യിലോട്ട്, മറ്റു വിശിഷ്ടാതിഥികൾ, ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദമ്മാമിലെ കണ്ണൂരുകാരുടെ കുടുംബകൂട്ടായ്മയായ കസവ് ചുരുങ്ങിയ കാലയളവിൽ തന്നെ സാമൂഹിക സന്നദ്ധസേവന ജീവകാരുണ്യ പ്രവർത്തനങ്ങലിലും, കലാ-കായിക മേഖലകളിലും സജീവ സാന്നിധ്യമായി മാറുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us