വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് മക്കയിലെ കിസ്‌വ കോംപ്ലക്സ്

ഗള്‍ഫ് ഡസ്ക്
Friday, January 22, 2021

മക്ക: മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്സില്‍ വികസന പദ്ധതികള്‍ക്ക് തുടക്കമായി. കിസ്വ കോംപ്ലക്സില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി കഅ്ബയുടെ ചരിത്രം പറയുന്ന വിഷ്വല്‍ ഹാള്‍ ഉള്‍പ്പെടെയുള്ള വന്‍ വികസനങ്ങളാണ് ഹറംകാര്യ വകുപ്പ് ചെയ്യുന്നത്.

ഇവിടെയെത്തുന്നവര്‍ക്കായി ഏറ്റവും മികച്ച വാസ്തുശൈലിയിലുള്ള വലിയ ജുമാമസ്ജിദ്, വിഷ്വല്‍ ഹാള്‍, വിശുദ്ധ കഅ്ബാലയത്തിന്റെ ചരിത്രം പ്രദര്‍ശിപ്പിക്കുന്ന കഅ്ബ ഹാള്‍, വലിയ ഓഡിറ്റോറിയം, പാര്‍ക്ക്, ചരിത്ര ശൈലിയിലുള്ള സൂഖുകള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയെല്ലാം വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്.

കഅ്ബയെ പുതപ്പിക്കുന്ന പുടവയാണ് കിസ്‌വ.കിസ്‌വ നിര്‍മാണം വേഗത്തിലാക്കാനും കിസ്‌വ കോംപ്ലക്സിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ നീക്കം എളുപ്പമാക്കാനും വികസന പദ്ധതി സഹായിക്കും. കിസ്‌വ നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങളും സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കുന്ന രീതിയിലുള്ള സംവിധാനങ്ങളും ഒരുക്കും. കഅ്ബയിലേക്കുള്ള കിസ്‌വ തുന്നുന്ന ഫാക്ടറി ഉള്‍പ്പെടുന്ന കോംപ്ലക്‌സിലാണ് പുതിയ നിര്‍മാണ്ണ പദ്ധതികള്‍.

×