/sathyam/media/post_attachments/1aqA1jJm1rBDroXyqUb5.jpg)
പറളി: പറളിറെയ്ഞ്ച് ഇൻസ്പെക്ടർ കെ.ആർ അജിത്തും പാർട്ടിയും നടത്തിയ പരിശോധനയിൽ കുമ്മംകോടു നിന്നും 5ലിറ്റർ ചാരായം പിടികൂടി. കടത്തികൊണ്ടു വന്ന മുണ്ടൂർ വില്ലേജിൽ കുമ്മംകോട് ഗോപാലകൃഷ്ണൻ്റെ മകൻ പ്രമോദ് (40) നെതിരെ കേസ് എടുത്തു.
സീനിയർ പ്രിവൻ്റീവ് ഓഫീസർ എൻ പ്രേമാനന്ദകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം സജീഷ്, കെ.ടി ശബരീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എ അജിത, കെ.ടി റഷീദ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിട്ട സാഹചര്യത്തിൽ തമിഴ്നാടിൽ നിന്നുള്ള മദ്യം ജില്ലയിൽ വ്യാപകമായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനകം ജില്ലയിൽ 500 ലിറ്റർ തമിഴ്നാട് മദ്യം എക്സൈസ് പിടിച്ചെടുത്തതായി എക്സ്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കർശനമായ പരിശോധന നടത്തികൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.