റിയാദ്: കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് സൗദി അറേബ്യയി ലേക്കുള്ള തിരിച്ചുവരവിന് കൂടുതല്‍ പ്രതിസന്ധിയാണ് ബഹറൈന്‍ സര്‍ക്കാരിന്‍റെ പുതിയ കോവിഡ് നയതിരുമാനത്തോടെ സംജാതമായിരിക്കുന്നത്.
നേരത്തെ ദുബായ് , മാലിദീപ് നേപ്പാള്‍ വഴിയാണ് സൗദിയിലേക്ക് എത്തിയിരുന്നത് ഈ രാഷ്ട്രങ്ങ ളെല്ലാം ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് യാത്രാവിലക്ക് എര്പെടുത്തിയി രിക്കുകയാണ്. മാത്രമല്ല അവിടെ 14 ദിവസ ത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ സൗദിയിലേക്ക് വരാന്‍ സാധിക്കുകയുള്ളൂ.
ബഹറിൻ ഓപ്പൺ ചെയ്യുകയും മറ്റു രാജ്യങ്ങളിൽ കോവിഡിന്‍റെ വ്യാപനം കൂടിയതുകൊണ്ട് ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ സൗദി അറേബ്യ വിലക്കുകയു ണ്ടായി മലയാളികളായ പ്രവാസികൾക്ക് അവസാന ആശ്രയം ആയിരുന്നു ബഹ്റൈൻ. ഭീമമായ തുക ഈടാക്കിയായിരുന്നു വിമാനകമ്പനികൾ ബഹ്റൈനിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രക്കാരെ കൊണ്ടുവന്നിരുന്നത്.ഇപ്പോള്‍ ആ വഴിയും മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് കൊട്ടിയടക്കപെട്ടു.
ഇരുപതാം തിയ്യതി മുതല്‍ സൗദിയില്‍ എത്തുന്നവര്‍ ഏഴു ദിവസത്തെ ഇന്സ്ടിട്റ്റുഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്, ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. വാക്സിന്‍ രണ്ടു ഡോസ് എടുത്തു വരുന്നവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഹോം ക്വാറന്റീന്‍ മതിയാകുമെന്ന് സൗദി ഗവൺമെന്റ് ആരോഗ്യ വിഭാഗ ത്തിന്‍റെ നിബന്ധനയുമുണ്ട്. സൗദിയിലേക്ക് നേരിട്ട് യാത്രാസൗകര്യം ഇല്ലാ ത്തതിനാല്‍ ഇടത്താവള രാജ്യത്ത് പതിന്നാലു ദിവസവും സൗദിയില്‍ എത്തിയാല്‍ ഏഴു ദിവസം അടക്കം 21 ദിവസം ക്വാറന്റീന്‍ ഇരിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ പ്രവസികള്‍ക്കുള്ളത്.
ബഹ്റൈനിലേക്ക് എത്തുന്നതിനു മുമ്പേ പ്രവാസികള്‍ സ്വന്തം പാസ്പോർട്ട് നമ്പർ വെച്ച് വാക്സിൻ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ആണ് കൊണ്ടുവരേണ്ടത് നിലവില്‍ ആധാര്‍ കാര്‍ഡ് വെച്ചാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വാക്സിന്‍ ഡീറ്റെയിൽ കൊണ്ടുവന്ന്‍ എമി ഗ്രേഷനിൽ തവക്കൽ ആപ്പിൾ ആഡ് ചെയ്യണമെന്നാണ് നിയമം ഇങ്ങനെ ഇല്ലാത്ത ആളുകള്‍ക്ക് ഇരുപതാം തീയതിക്ക് ശേഷം യാത്ര വിലക്കിയിരിക്കുകയാണ് ബഹ്റൈനിൽ വന്നു തുടങ്ങി യിരിക്കുന്ന ഇന്ത്യക്കാർക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുമെന്നും ഗൾഫ് മലയാളി ഫെഡറേഷൻ ഗൾഫ് കമ്മിറ്റി അംഗം ബഷീർ അമ്പലമായി അറിയിച്ചു.
ഇന്ത്യൻ സര്‍ക്കാര്‍ സൗദി സര്‍ക്കാരുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയും നാട്ടിൽ നിന്ന് വരുന്നവർക്ക് എത്രയും പെട്ടെന്ന് മുന്‍ഗ ണന നല്‍കി വാക്സിൻ കൊടുക്കാനും കേരള സര്‍ക്കാര്‍ വേണ്ട സഹായങ്ങൾ ചെയ്യണമെന്നും കേരള മുഖ്യമന്ത്രിക്ക് ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബാംഗമായ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിൽ വഴി കത്തു കൊടുക്കുകയും ചെയ്തതായി ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് മീഡിയ കോഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ എന്നിവര്‍ അറിയിച്ചു