ട്രാവല്‍ ഏജന്‍സിയുടെ ചതിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിച്ചു.

Tuesday, January 14, 2020

റിയാദ് : ട്രാവൽസ് ഏജൻസി വഴി ജോലിക്കായി റിയാദിലെത്തിയ  വിവിധ സംസ്ഥാ നങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ ജോലിയും ഭക്ഷണവും ഇല്ലാതെ റിയാദില്‍ കുടുങ്ങുകയായിരുന്നു .സാമുഹ്യപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ വിഷയം ശ്രദ്ധയില്‍ പെട്ടതിനാല്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള വഴിതെളിയുകയായിരുന്നു. ഇടുങ്ങിയ റൂമില്‍ നിരവധി പേര്‍ ഒറ്റപെട്ട നിലയില്‍ കൊടും തണുപ്പിലും പുതപ്പോ ഭക്ഷണമോ ഇല്ലാതെ നരകയാതനയിലായിരുന്നു തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്

പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ അസ്‌ലം പാലത്തിന്‍റെ ശ്രമഫലമായിട്ടാണ് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള വഴി തെളിഞ്ഞത്   മലബാർ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ്‌ കെ.എം  ബഷീർ ആണ് തൊഴിലാളികളുടെ  വിഷയം സാമുഹ്യപ്രവര്‍ത്തകന്റെ ശ്രദ്ധയില്‍ പെടുത്തിയത്,തൊഴിലാളികളുടെ നരകയാതന  ഇന്ത്യൻ എംബസി അധികൃതരെ  മെയില്‍ വഴി  വിവരം അറിയിക്കുകയും  എംബസിയുടെ സഹായത്തോടെ തര്‍ഹീലില്‍ നിന്ന്  മൂന്നുപേർക്ക് എക്സിറ്റ് ലഭിച്ചു  അജിത്‌ എടപ്പാള്‍ , വിഗ്നേഷ് കോഴിക്കോട്,സമ്പത്ത് കുമാര്‍ (തെലുംങ്കാന)  എന്നിവ ര്‍ക്കാണ്  എക്സിറ്റ് ലഭിച്ചത് മറ്റു  പതിനൊന്ന് പേർക്ക് മറ്റു കമ്പനികളിൽ ജോലിക്കു വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്

പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ അസ്ലം പാലത്ത്, അലി എ കെ ടി , സാജിം പാനൂർ, നസീർ തൈക്കണ്ടി, നസീർ ചെർപ്പുളശ്ശേരി, സലാം തിരുവമ്പാടി, സദാനന്ദൻ മലപ്പുറം, ഹനീഫ കാസറഗോഡ് മധു സോപാനം എന്നിവർ ഇവർക്ക് വേണ്ട സഹായങ്ങൾക്കായി കൂടെയുണ്ടായിരുന്നു.

×