ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂള്‍ നല്‍കിയ ഫീസിളവ് പൂർണ്ണമായും പിൻവലിച്ച മാനേജ്‌മെന്റ് നടപടി പ്രതിഷേധാർഹം

New Update

ദമ്മാം: ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂളിൽ പ്രഖ്യാപിച്ച പുതിയ ഫീസ് ഘടന പ്രകാരം, ഒരേ കുടുംബത്തിലെ എല്ലാ കുട്ടികൾക്കും ഒരേ ഫീസ് ഏർപ്പെടുത്തിയ മാനേജ്‌ മെന്റ് നടപടിയിൽ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു.

Advertisment

ഇന്ത്യൻ സ്ക്കൂളിൽ പഠിയ്ക്കുന്ന, ഒരു കുടുംബത്തിൽ നിന്നുള്ള രണ്ടാമത്തെയും, മൂന്നാമ ത്തെയും, അതിനു താഴെയുമുള്ള കുട്ടികൾക്ക്, ആദ്യകുട്ടിയേക്കാൾ കുറഞ്ഞ ഫീസ് കൊടു ത്താൽ മതി എന്ന സമ്പ്രദായമാണ് ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ ഏറെക്കാലം പിന്തു ടർന്ന് പോന്നത്. കഴിഞ്ഞ വർഷം സാമ്പത്തിക പ്രതിസന്ധികൾ പറഞ്ഞ് രണ്ടാമത്തെ കുട്ടി യ്ക്കുള്ള ഫീസിളവ് പിൻവലിച്ച സ്ക്കൂൾ മാനേജ്‌മെന്റ്, ഇനിയുള്ള അധ്യയനവർഷം ഒരു കുട്ടിയ്ക്കും ഫീസിളവ് നൽകേണ്ട എന്നാണ് തീരുമാനിച്ചിരിയ്ക്കുന്നത്. മൂന്നും അതി ലധികവും കുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരു ത്തി വയ്ക്കാൻ പോകുന്നത്.

publive-image

ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിയ്ക്കേണ്ട സ്ക്കൂൾ മാനേജ്‌മെന്റ്, വെറും കച്ചവട മനഃസ്ഥിതിക്കാരായി മാറുന്ന കാഴ്ച വേദനാജനകമാണ്. ഫാമിലി ലെവി യും, വാറ്റ് നികുതിയും, മറ്റു ചാർജ്ജ് വര്ധനവുകളും കാരണം കുടുംബബജറ്റ് തന്നെ തെറ്റി നിൽക്കുന്ന പ്രവാസി കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളി വിടു ന്നതാണ് ഈ തീരുമാനം.

ഈ തീരുമാനം പുനഃപരിശോധിയ്ക്കണമെന്നും, തിരുത്തണമെന്നും നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ.ജിയും, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Advertisment