ഇന്ധന വിലവര്‍ദ്ധനവ് - മോദി സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി; ക്യാബിനറ്റ് ചേരാതെ മുഖ്യമന്ത്രി സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഏകാധിപത്യ പ്രവണത: രമേശ് ചെന്നിത്തല

New Update

publive-image

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിലൂടെ മോദി സര്‍ക്കാര്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുടുംബ ബഡ്ജറ്റ് താളം തെറ്റി. അവശ്യ സാധനങ്ങളുടെ വില അടിക്കടി പതിന്മടങ്ങ് കൂടുന്നു.

Advertisment

ഇന്ധന വിലവര്‍ദ്ധനവിനെതിരെ യുഡിഎഫ് നടത്തുന്ന കുടുംബ സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ ജഗതിയിലെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാര്‍ ജനങ്ങളെ പിഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആ കൊള്ളയുടെ പങ്ക് പറ്റുകയാണ്. ജനങ്ങള്‍ക്ക് ചെറിയ ആശ്വാസമെങ്കിലും നല്‍കാമായിരുന്ന സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി വേണ്ടെന്നു വെക്കുന്നില്ല. ഇരുകൂട്ടരും ചേര്‍ന്ന് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്നും ചെന്നിത്തല പറഞ്ഞു.

ക്യാബിനറ്റ് യോഗം കൂടാത മുഖ്യമന്ത്രി തിരുമാനങ്ങള്‍ എടുക്കുന്നത് ജനാധിപത്യവിരുദ്ധവും കീഴ വഴക്കങ്ങള്‍ മറികടന്നുമാണ്. ക്യാബിനറ്റിനെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയാണു മുഖ്യമന്ത്രി തീരുമാനങ്ങള്‍ എടുക്കന്നത്.

കളക്ടര്‍മാരുടെ നിയമനം ഉള്‍പ്പടെയുള്ളവ  പോലും ക്യാബിനറ്റില്‍ കൊണ്ട് വരാതെയാണ് മുഖ്യമന്ത്രിചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ സ്വഭാവമാണു ഇതിലൂടെ വെളിവാകുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

ഇന്ധന വിലവര്‍ദ്ധനവിനെതിരെ യുഡിഎഫ് നടത്തുന്ന കുടുംബ സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്  ജഗതിയിലെ വസതിയില്‍ രമേശ് ചെന്നിത്തല സത്യാഗ്രഹമനുഷ്ഠിച്ചു. പത്‌നി അനിത രമേശ്, മകന്‍ ഡോ. രോഹിത് ചെന്നിത്തല, മരുമകള്‍ ശ്രീജ രോഹിത്, ചെറുമകന്‍ രോഹന്‍ രോഹിത് എന്നിവരും പങ്കെടുത്തു.

ramesh chennithala
Advertisment