സമ്പാദ്യ കുടുക്ക ജീവകാരുണ്യ പ്രർത്തനത്തിനായി കൈമാറി

New Update

publive-image

Advertisment

പുതുപ്പാടി: എല്‍ഡിഎഫ് മണൽവയൽ വാട്സ്ആപ്പ് കൂട്ടായ്മ ചാരിറ്റിയിലേക്ക് കല്ലുംക്കൂട്ടത്തിൽ സുരേഷ് - ബീന ദമ്പതികളുടെ മകൾ അഞ്ജിത സുരേഷ് തന്‍റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും കൈമാറി.

കൂട്ടായ്മ അംഗം ഡിവൈഎഫ്ഐ പുതുപ്പാടി മേഖല കമ്മിറ്റി അംഗം ഹേമന്ത് ഏറ്റുവാങ്ങി. തുടർന്ന് ഈ സൽപ്രവർത്തി ചെയ്ത അഞ്ജിതക്ക് കൂട്ടായ്മയുടെ സ്നേഹ സമ്മാനം കൂട്ടായ്മയുടെ കൺവീനർ ഷാജി എന്‍സി, ചെയർമാൻ മുഹമ്മദ്‌ ഇക്ബാൽ എന്നിവർ ചേർന്ന് നൽകി. കമ്മിറ്റി അംഗങ്ങൾ രാകേഷ് ഒകെ, ഷംനാദ്, ഷാജഹാൻ, ഷാലു എന്നിവർ പങ്കെടുത്തു.

kozhikode news
Advertisment