New Update
Advertisment
കുവൈറ്റ് സിറ്റി: അല്‍ മിര്‍ഖാബില്‍ കാര്‍ പാര്‍ക്കിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിന് കുവൈറ്റ് മുനിസിപ്പാലിറ്റി അംഗീകാരം നല്‍കി. 2702 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ബഹുനില പാര്‍ക്കിംഗ് കേന്ദ്രം നിര്‍മിക്കുന്നതിനുള്ള അപേക്ഷയ്ക്കാണ് അനുമതി നല്‍കിയത്.
കുറഞ്ഞത് രണ്ടു വര്‍ഷത്തേങ്കിലും അപേക്ഷകന്‍ കേന്ദ്രത്തിന്റെ അറ്റക്കുറ്റപ്പണികള്‍ക്ക് വേണ്ടിയുള്ള ചെലവ് വഹിക്കണമെന്ന് മുനിസിപ്പാലിറ്റി നിര്‍ദ്ദേശിച്ചു.
നിലകള്‍, പ്രവേശനകവാടങ്ങള്‍ തുടങ്ങിയവയുടെ എണ്ണം വ്യക്തമാക്കുന്ന ഒരു പഠനറിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.