നോക്കിയയുടെ പുതിയ മോഡല്‍ 4.2 അവതരിപ്പിച്ചു

ടെക് ഡസ്ക്
Thursday, May 9, 2019

നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ നോക്കിയ 4.2 അവതരിപ്പിച്ചു. നോക്കിയ ബ്രാന്റിന്റെ ഉടമകളായ എച്ച്എംഡി ഗ്ലോബല്‍ ആണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്.

5.71 ഇഞ്ച് എച്ച്ഡി പ്ലസ് നോച്ച് സ്‌ക്രീനാണ് ഫോണിന്റേത്. ബയോമെട്രിക് ഫെയ്സ് അണ്‍ലോക്ക്, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍ എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്.

ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട് ഫോണ്‍ ആണിത്. ആന്‍ഡ്രോയിഡിന്റെ അപ്ഡേറ്റുകളെല്ലാം അതിവേഗം ഫോണില്‍ ലഭിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് പൈ 9 ഓഎസ് ആണ് ഫോണിലുള്ളത്.

മൂന്ന് വര്‍ഷത്തോളം പ്രതിമാസ സെക്യൂരിറ്റി പാച്ചുകളും രണ്ട് ഓഎസ് അപ്ഡേറ്റുകളും ഫോണില്‍ ലഭ്യമാകും.

മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഈ ഫോണിനുള്ളത്. ഡ്യുല്‍ ക്യാമറയോടു കൂടിയ ഫോണിന് 13എംപി പിന്‍ ക്യാമറയും 2 എംപി ഡ്യുവല്‍ റിയറമാണുഉള്ളത്. ഫ്രണ്ട് ക്യാമറ എട്ട് എംപിയാണ്. 3000എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി.

10,990 രൂപയാണ് ഫോണിന്റെ വില.ആറ് മാസത്തേക്ക് സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റും എച്ച്എംഡി ഗ്ലോബല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

×