റിയാദിൽ സർക്കാർ അനാസ്ഥയ്‌ക്കെതിരെ ഒഐസിസി നാഷണൽ കമ്മിറ്റി കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു

author-image
admin
New Update

publive-image

റിയാദ് : വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊല്ലുന്ന സി പി എം- ഡിവൈ എഫ് ഐ അധോലോക മാഫിയക്കെതിരെ ഒഐസിസി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു. സംസ്ഥാനത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ സർക്കാർ പൂർണമായി പരാജയമാണ് ഈ സംഭവം തെളിയിക്കപ്പെടുകയാണ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനായതിന്റെ പേരിൽ കാര്യക്ഷമമായ നടപടികളുണ്ടായില്ല എന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണ്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളിക്ക് പരമാവധി ശിക്ഷ നൽകണമെന്നും യോഗം അഭിപ്രായപ്പെട്ടു.

Advertisment

ബത്തയിലെ സോനാ റെസ്റ്റാറ്റാന്റിൽ സിദ്ദീഖ് കല്ലുപറമ്പൻ, സത്താർ കായംകുളം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷാജി സോനാ ഉദ്ഘാടനം ചെയ്തു. ജോൺസൻ, കുഞ്ഞുമോൻ കൃഷണപുരം, നാസർ ലെയ്‌സ്, ഷാജഹാൻ കരുനാഗപ്പള്ളി, ബനൂജ്, റെജിമുൽഖാൻ, ഇഖ്ബാൽ കോഴിക്കോട്, സലീം വാഴക്കാട് , ഹാഷിം കണ്ണൂർ, ജലീൽ ശാസ്താംകോട്ട എന്നിവർ പങ്കെടുത്തു .

Advertisment