ലോക്ക്ഡൗണിൽ വാടക ഒഴിവാക്കി വ്യാപാരികള്‍ക്ക് ആശ്വാസവുമായി കെട്ടിട ഉടമ

New Update

publive-image

Advertisment

കരിമ്പ: കോവിഡ് 19 വൈറസ് ഭീതിയിൽ കച്ചവടം കുറഞ്ഞതോടെ വാടക ഒഴിവാക്കി വ്യാപാരികൾക്ക് ആശ്വാസവുമായി കെട്ടിട ഉടമ പി.എ മുഹമ്മദ് എന്ന പൊന്നുട്ടി. മാപ്പിളസ്‌കൂൾ ജംഗ്ഷനിലെ പിഎഎം കോംപ്ലക്സ് കടമുറികളുടെ ഒരു മാസ വാടകയാണ് ഒഴിവാക്കിയത്.

കച്ചവടം കുറഞ്ഞ് ദിവസവരുമാനം ഇല്ലാതായതോടെ വാടക നൽകാൻ കഴിയാതെയായിരിക്കുകയാണ് മിക്കവരും. കച്ചവടക്കാരുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞതോടെ വാടക വേണ്ടെന്നുവെയ്ക്കാൻ തയ്യാറായി.

വാടക ഒഴിവാക്കിയെന്ന തീരുമാനം വ്യാപാരികൾക്കും സന്തോഷം നൽകി.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലടിക്കോട് യൂണിറ്റ് മെമ്പർ കൂടിയാണ് പി.എ മുഹമ്മദ്.
മകൻ നവാസ് അലി സംഘടനയുടെ യൂണിറ്റ് ജന. സെക്രട്ടറിയുമാണ്.

palakkad news
Advertisment