/sathyam/media/post_attachments/2UabZfFOhwtVloGpO6k5.jpg)
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ വടക്കുംമുറി പളളിക്ക് സമീപമുള്ള തോടിൻ്റെ ഇരുവശങ്ങളിലേയും മരങ്ങൾ മുറിച്ചുമാറ്റിയതിനെതിരെ പരാതി. പരാതിയെ തുടർന്ന് മരം മുറിക്കുന്നതും, മുറിച്ച മരം നീക്കം ചെയ്യുന്നതും നിർത്തിവെക്കാൻ കട്ടിപ്പാറ പഞ്ചായത്ത് നോട്ടീസ് നൽകി. പുറംപോക്കിലെ മരം മുറിച്ചു മാറ്റുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.
എന്നാൽ തങ്ങളുടെ പറമ്പിലെ മരങ്ങളാണ് മുറിച്ചെതെന്നും മറിച്ചുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്നും സ്ഥലമുടമകൾ പ്രതികരിച്ചു.
മുറിച്ച മരം പുറംപോക്കിൽ നിന്നാണോയെന്ന് നിലവിൽ പറയാൻ സാധിക്കില്ലെന്നും, ഭൂമി സംബന്ധിച്ച രേഖകൾ പരിശോധിച്ചാലെ ഇതു സംബന്ധിച്ച് വ്യക്തത വരികയുള്ളുവെന്നും, ഇതിനായി വില്ലേജ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പുറംപോക്കിൽ നിന്നാണ് മരം മുറിച്ചെതെന്ന് വ്യക്തമായാൽ മാത്രം തുടർ നടപടി സ്വീകരിക്കും.