ദൈനംദിന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത കർഷക സമിതി കല്ലടിക്കോട് പോസ്റ്റോഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി

New Update

publive-image

Advertisment

പാലക്കാട്: ഇന്ധന വില വർധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ഇടതുപക്ഷ സംഘടനകൾ. കോവിഡ് പ്രതിസന്ധിക്കിടെ ജനത്തെ കൊള്ളയടിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് കല്ലടിക്കോട് ടി.ബി. പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന
പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.

അടിയന്തരാവസ്ഥയുടെ നാൽപത്തിയാറാം വാർഷികത്തിൻ്റെ ഭാഗമായി കർഷകപ്രക്ഷോഭ സമരo, സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്.

കർഷക സമരം ഒത്തുതീർപ്പ് ആക്കുക,പെട്രോൾ ഡീസൽ പാചകവാതക വില വർധനവ് പിൻവലിക്കുക, കേന്ദ്ര ഗവൺമെന്റ് ജനദ്രോഹ നടപടികളിൽ നിന്നും പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സിഐടിയു നേതാവും സിപിഎം ഏരിയ സെക്രട്ടറിയുമായ യു.ടി രാമകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം പി.ജി വത്സൻ അധ്യക്ഷത വഹിച്ചു.
ഇടതുപക്ഷ നേതാക്കളായ എഐറ്റിയുസി ജില്ലാ പ്രസിഡന്റ് പി ശിവദാസൻ, സിഐടിയു നേതാവ് എൻ.കെ നാരായണൻ കുട്ടി, ഷിജു വർഗീസ്, ഇസ്മായിൽ, രാധാകൃഷ്ണൻ, ജോസ്, സി.പി സജി, തങ്കച്ചൻ മാത്യു, ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

palakkad news
Advertisment