/sathyam/media/post_attachments/WE4RrCYivkcbAXbpdQVZ.jpg)
പാലക്കാട്: പാലക്കാട് നഗരത്തിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും സംയുക്തമായി പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ കാളവണ്ടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കോലം വെച്ച് പ്രതിഷേധ സമരം നടത്തി.
വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ മേൽ അമിത നികുതി ഭീകരതയാണ് അടിച്ചേൽപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/jEGUKKNkhkAK4RKMGiIb.jpg)
സമാപന പരിപാടി പാലക്കാട് നഗരസഭക്ക് മുന്നിൽ കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുപ്പത് ദിവസത്തിൽ പതിനഞ്ച് ദിവസവും വില വർദ്ധിപ്പിച്ച് ലോക ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോൾ-ഡീസൽ, പാചക വാതക വില വർദ്ധിപ്പിച്ച് ലോക റിക്കാർഡിട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ പറഞ്ഞു.
/sathyam/media/post_attachments/xbr7rQws16fhlCqR1Izx.jpg)
മോദി നികുതിയിനത്തിൽ പറ്റിക്കുന്ന തുകയേക്കാൾ പറ്റിക്കുന്ന ആളാണ് പിണറായി വിജയനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെട്രേൾ വില വർദ്ധനവിനെതിരെ മാർക്സിസ്റ്റുകാർ നടത്തുന്ന സമരം ജനങ്ങളെ പറ്റിക്കാനണെന്നും അദേഹം പറഞ്ഞു.
ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് മനോജ് ചിങ്ങന്നൂർ, എം.എച്ച് നാസർ ഹുസൈൻ, ജലാൽ, ശർരാജ്, ഹരിദാസ് മച്ചിങ്ങൽ, സി. നിഖിൽ, അഖിലേഷ് അയ്യർ, കൗൺസിലർമാരായ ഡി. ഷജിത്ത് കുമാർ, പി.എസ് വിബിൻ, യൂത്ത് കോൺഗ്രസ്സ് നിർവ്വാഹക സമിതി അംഗം പ്രശോഭ്, ഹക്കിം കൽമണ്ഡപം, എച്ച് മുബാറക്ക്, സംഗീത് കുമാർ, സജീവൻ, ഷിഹാബ്, അഷറഫ് കല്ലേ പുള്ളി, എന്നിവർ പ്രസംഗിച്ചു.