കേരള കോൺഗ്രസ് (എം) പാലക്കാട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേരള കോൺഗ്രസ് (എം) പാലക്കാട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പാലക്കാട് നഗരസഭ ഒമ്പതാം വാർഡിലെ മുരുകണി റോഡ് ഗതാഗതയോഗ്യമാക്കുക റോഡിലെ ജീവൻമരണ യാത്ര ഒഴിവാക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാട്ടുന്തയിൽ പ്രതിഷേധ സമരം നടത്തിയത്.

പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു. അമൃത പദ്ധതി നടപ്പിലാക്കുന്നതിന്റെ പേരിലാണ് ഈ റോഡിന് ദുരവസ്ഥയിൽ എത്തിച്ചതെന്നും കുശലകുമാർ അഭിപ്രായപ്പെട്ടു മണ്ഡലം പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ അധ്യക്ഷനായി, രാജേന്ദ്ര കല്ലേപ്പുള്ളി, ആര്‍ പമ്പവാസൻ, ബിജുപുഴക്കൽ, യു കിഷോർ, സി രവീന്ദ്രൻ,  ആര്‍ ഷിജു, എ കലാധരൻ, ഡി ഷിബു, എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment