New Update
/sathyam/media/post_attachments/ZkepPXU79KfPRkEC6kLQ.jpg)
നിരവധി ആരാധകരുള്ള താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ഇരുവരുടേയും പ്രണയ വിശേഷങ്ങളും വിവാഹവും എല്ലാം ആരാധകര്‍ ഏറ്റെടുത്തു. കഴിഞ്ഞ കുറച്ചു നാളുകളായി മകള്‍ നിലയാണ് താരം. സമൂഹമാധ്യമങ്ങളിലും സജീവമാണ് പേളിയും ശ്രീനിഷും. മകളുടെ വിശേഷങ്ങളും ഇവര്‍ പങ്കുവയ്ക്കാറുണ്ട്.
Advertisment
മകള്‍ നിലയ്ക്കാണോ പേളിക്കാണോ മുന്‍ഗണന നല്‍കുന്നത് എന്നു ചോദിച്ചപ്പോള്‍ ശ്രീനിഷ് നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. 'തീര്‍ച്ചയായും എന്റെ ചുരുളമ്മ' എന്നാണ് ശ്രീനിഷ് നല്‍കിയ മറുപടി. പേളിക്ക് ശ്രീനിഷ് നല്‍കിയിരിക്കുന്ന വിളിപ്പേരാണ് ചുരുളമ്മ എന്നത്.
നില എന്ന പേര് ആരാണ് മകള്‍ക്ക് ഇട്ടത് എന്നു ചോദിച്ചപ്പോള്‍ 'മൈ പൊണ്ടാട്ടി' എന്നായിരുന്നു ശ്രീനിഷ് നല്‍കിയ മറുപടി. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ആരാധകരുമായി സംവദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us