/sathyam/media/post_attachments/LsRJIisPcmGppqgOacU5.jpg)
ഡല്‍ഹി: സ്വകാര്യ ആശുപത്രി മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ വേതനവും, തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്തുന്ന പ്രൊഫ. ജഗദീഷ് പ്രസാദ് കമ്മിറ്റി നിർദേശങ്ങൾ ഡൽഹിയിൽ ഉടനടി നടപ്പാക്കുമെന്ന് ഡൽഹി സർക്കാരിനുവേണ്ടി ഹാജാരായ അഡ്വ. ഗൗതം നാരായൺ ഡൽഹി ഹൈ-കോടതിയെ അറിയിച്ചു.
ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സിജു തോമസ് മുഖേന ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസിലാണ് സർക്കാരിന്റെ ഈ വെളിപ്പെടുത്തൽ.
കമ്മിറ്റി ശുപാർശകൾ നടപ്പിൽ വരുത്തുന്നതിനാവശ്യമായ യാതൊരു നടപടിയും സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് തെളിയിക്കുന്ന രേഖകൾ സത്യവാങ്മൂലം രണ്ടാഴ്ചക്കകം സർക്കാരിന് സമർപ്പിക്കുമെന്ന് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസ്സോസിയേഷനുവേണ്ടി ഹാജാരായ അഭിഭാഷകർ കോടതിയെ അറിയിച്ചു.
അതിനുശേഷം മൂന്ന് ആഴ്ചയ്ക്കുള്ളിൽ സർക്കാർ നടപടി എടുക്കണം എന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാർക്കുവേണ്ടി അഡ്വ.അമിത് ജോർജ്,അഡ്വ.റായ്ദുർഗം ഭരത്,അഡ്വ.
പി.ഹാരോൾഡ്, അഡ്വ.അമോൽ ആചാര്യ എന്നിവർ ഹാജാരായി. കേസ് ഓഗസ്റ്റ് 24-ന് കോടതി വീണ്ടും പരിഗണിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us