Advertisment

ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സോഷ്യല്‍ മീഡിയ പരിശീലനം നല്‍കുന്നു

New Update

വാഷിംഗ്ടണ്‍: 2020 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ സന്ദേശങ്ങള്‍ പങ്കിടുന്നതിന് സോഷ്യല്‍ മീഡിയ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗി ക്കാമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരെ പരിശീലിപ്പി ച്ചതായി റിപ്പോര്‍ട്ട്.

Advertisment

publive-image

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സമീപനങ്ങളും ആശയങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് ജിഒപി സ്റ്റാഫര്‍മാര്‍ സന്നദ്ധപ്രവര്‍ത്തകരെയും മറ്റ് ട്രംപ് അനുകൂല പ്രവര്‍ത്തകരെയും പഠിപ്പി ച്ചുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രസിഡന്‍റിന്റെ ദൈനം‌ദിന പ്രവര്‍ത്തനങ്ങളേയും സംഭവങ്ങളെയും സ്റ്റാഫുകളെയും എങ്ങനെ പിന്തുടരാം, നല്ല ചിത്രങ്ങള്‍ എങ്ങനെ എടുക്കാം, 2020 ലെ ഡെമോക്രാറ്റിക് പ്രൈമറി സംവാദങ്ങളില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ടാബുകള്‍ സൂക്ഷിക്കുക തുടങ്ങി എല്ലാ കാര്യങ്ങളിലും 30,000 ത്തിലധികം ട്രംപ് അനുകൂലികള്‍ക്ക് പാര്‍ട്ടി ഉപദേശം നല്‍കി.

#LeadRight എന്ന ഹാഷ്ടാഗ് പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ ട്രംപ് അനുകൂല പ്രവര്‍ത്ത കരെ പ്രോത്സാഹിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന് മറുപടിയായി റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി (ആര്‍ എന്‍ സി) കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ റിക്ക് ഗോര്‍ക്ക ട്വീറ്റ് ചെയ്തു - "@realDonaldTrump and help @GOP up and down the ballot."

പരിശീലന സെഷനുകളില്‍ വ്യക്തിഗത കഥകളുടെ പ്രാധാന്യത്തെക്കുറിച്ച് സംഘാടകര്‍ 'പ്രസംഗിക്കും' എന്ന് ട്രംപ് വിക്ടറി ഫ്ലോറിഡ സ്റ്റേറ്റ് ഡയറക്ടര്‍ കെവിന്‍ മറിനോ കാബ്രിയ പറഞ്ഞു. 'ലീഡ് റൈറ്റ് ' ട്വിറ്റര്‍ ഹാഷ്ടാഗ് ഫീഡില്‍ ട്രംപ് അനുകൂല പ്രവര്‍ത്തക സംഭവങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍, വാര്‍ത്താ ഉള്ളടക്കത്തെക്കുറിച്ചുള്ള അഭിപ്രാ യങ്ങള്‍, ബുധനാഴ്ച നടന്ന വോട്ടെടുപ്പിനെത്തുടര്‍ന്ന് ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള ഇംപീച്ച്മെന്‍റ് നടപടിക്കെതിരായ ആക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

"#LeadRight," "ട്രംപ് 2020", "#Leaveitonthefield" എന്നിവ പോലുള്ള മറ്റ് ഹാഷ്ടാഗുകളും സാധാരണയായി ഉപയോഗിക്കുന്നു. പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതില്‍ ട്രംപ് പ്രചാരണത്തിന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രസിഡന്‍റിന്‍റെ വലിയ സോഷ്യല്‍ മീഡിയ യെ പിന്തുടരുകയും ഇംപീച്ച്മെന്‍റ് പോലുള്ള യഥാര്‍ത്ഥ ലോക സംഭവങ്ങളോട് ഓണ്‍ലൈനില്‍ പ്രതികരിക്കുകയുമാണ്.

ഇംപീച്ച്മെന്‍റിന്‍റെ രണ്ട് പ്രമേയങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ ചര്‍ച്ചയ്ക്കിടെ, അധികാര ദുര്‍വിനിയോഗവും കോണ്‍ഗ്രസിനെ തടസ്സപ്പെടുത്തുന്നതും ഉള്‍പ്പടെ, പ്രസിഡന്‍റ് ട്രംപ് വിമര്‍ശിച്ചു. "റാഡിക്കല്‍ ലെഫ്റ്റ് മുഖേനയുള്ള നുണകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല ഡമോക്രാറ്റുകളേ" അദ്ദേഹം ഒരു ട്വീറ്റില്‍ പറഞ്ഞു. 'ഇത് അമേരിക്കക്കെതിരെയുള്ള ആക്രമണമാണ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെയുള്ള ആക്രമണം !!!!'

ഡിസംബര്‍ എട്ടാം തിയ്യതി മാത്രം അസാധാരണമായ 105 തവണ ട്വീറ്റ് ചെയ്യാനുള്ള സമയം ട്രം‌പ് കണ്ടെത്തി. അത്തരം പോസ്റ്റുകളില്‍ ഭൂരിഭാഗവും എട്ടര മണിക്കൂര്‍ കൊണ്ടാണ് അപ്‌ലോഡ് ചെയ്തത്. അദ്ദേഹത്തിന്‍റെ ട്വീറ്റുകളില്‍ പ്രധാനമായും ഇംപീച്ച്മെന്‍റിനെതിരായ ആക്രമണങ്ങളായിരുന്നു. അതും ഹൗസ് ജുഡീഷ്യറി കമ്മിറ്റി ഹിയറിംഗുകള്‍ക്ക് മുന്‍പ്.

പ്രസിഡന്‍റ് ട്രംപിന് നിലവില്‍ ട്വിറ്ററില്‍ മാത്രം 67.8 ദശലക്ഷം ഫോളോവേഴ്സും 15.7 ദശലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സും 24.7 ദശലക്ഷം ഫേസ്ബുക്ക് ആരാധകരുമുണ്ട്.

Advertisment