റിയാദ് കെ എം സി സി കണ്ണൂർ ജില്ല കമ്മിറ്റി മുപ്പതാം വാര്‍ഷികാഘോഷം ഫെബ്രവരി 28 ന് കെ.എം ഷാജി എം.എല്‍ എ പങ്കെടുക്കും ,സംഘാടക സമിതി രൂപവല്‍ക്കരിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Wednesday, February 19, 2020

റിയാദ് : റിയാദ് കെ എം സി സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ മുപ്പതാം വാർഷികത്തിന്റെ ഉദ്ഘാട നവും ഇ അഹമ്മദ് സാഹിബ് അനുസ്മരണവും ഫെബ്രവരി 28 നു വൈകിട്ട് 3 മണി മുതൽ അസീ സിയ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

പരിപാടിയിൽ മുഖ്യാതിഥിയായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം എൽ എയുമായ കെ എം ഷാജിയും, അഷ്ക്കർ ഫറോക്കും പങ്കെടുക്കും. പ്രതിനിധി സമ്മേളനം, പഠന ക്ലാസ്സ്, ഫോട്ടോ എക്സിബിഷൻ എന്നീ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

അബ്ദുൾ മജീദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ മണ്ഡലം ഭാരവാഹികളുടെയും പ്രവർത്തകരുടെയും യോഗം, സമ്മേളന വിജയത്തിനായി വിപുലമായ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. സംഘാടക സമിതി മുഖ്യരക്ഷാധികാരി വി കെ മുഹമ്മദ് രക്ഷാധികാരികൾ സി പി മുസ്തഫ , എം മൊയ്തീൻ കോയ , റസാക്ക് വളക്കൈ ,ജലീൽ തിരൂർ, ടി പി മുഹമ്മദ്, എൻ സി മുഹമ്മദ് , അബൂബക്കർ ഹാജി ബ്ലാത്തൂർ, അബ്ദുൾഖാദർ മക്ക ഹൈപ്പർ മാർക്കറ്റ്, അഷ്‌റഫ് മദീന ഹൈപ്പർ മാർക്കറ്റ് , ഇബ്രാഹിം വളക്കൈ,  ചെയർമാൻ : യു പി മുസ്തഫ,  ജനറൽ കൺവീനർ : അബ്ദുൾ മജീദ് പയ്യന്നൂർ, കൺവീനർ : അൻവർ വാരം

വൈസ് ചെയർമാൻമാർ : യാക്കൂബ് തില്ലങ്കേരി, ഹുസ്സൈൻ കുപ്പം, സൈഫു വളക്കൈ, മുഹമ്മദ് ബുഷ്ർ, മുഹമ്മദ് കണ്ടക്കൈ, ശരീഫ് കളറോഡ്, ബഷീർ കൂത്തുപറമ്പ്, മെഹബൂബ് ചെറിയ വളപ്പ്, ശരീഫ് തിലാന്നൂർ, സുബൈർ പാപ്പിനശ്ശേരി ജോയിന്റ് കൺവീനർമാർ : ഹാഷിം കാഞ്ഞിരോട്, അബ്ദുറഹ്മാൻ കൊയ്യോട്, ഷൗക്കത്ത്, നൗഷാദ് അഴീക്കോട്, ബഷീർ കല്യാശ്ശേരി, ഷംസു നുച്യാട്, ലിയാക്കത്ത് നീർവേലി, ഇസ്ഹാഖ് തളിപ്പറമ്പ്, നൗഷാദ് ധർമ്മടം, നൗഷാദ് തലശ്ശേരി, സമീർ കാഞ്ഞിരോട്.

കോർഡിനേറ്റേഴ്‌സ് : മുഖ്താർ പിടിപി, ഷഫീഖ് കൂടാളി വളണ്ടിയർ : ക്യാപ്റ്റൻ : മുത്തലിബ് ശ്രീകണ്ഠപുരം, വൈസ് ക്യാപ്റ്റന്മാർ : ഇബ്രാഹിം കുട്ടി വളക്കൈ, മുസ്തഫ പാപ്പിനിശ്ശേരി, ജാഫർ പാട്യം, അഷ്‌റഫ് കല്ലായി, റസാക്ക് മണക്കായി. പബ്ലിസിറ്റി : ശബാബ് പടിയൂർ, റാഷിദ് മാണിയൂർ, റഫീഖ് സി സി, ഇർഷാദ് കായക്കൂൽ, കബീർ ധർമ്മടം, നജീബ്.

×