പതിവ് കോണ്‍സുലര്‍ സേവനങ്ങള്‍ മാര്‍ച്ച് 11 വരെ നിര്‍ത്തിവച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി; അടിയന്തിര സേവനങ്ങള്‍ തുടരും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, March 4, 2021

കുവൈറ്റ് സിറ്റി: പതിവ് കോണ്‍സുലര്‍ സേവനങ്ങള്‍ മാര്‍ച്ച് 11 വരെ നിര്‍ത്തിവച്ചതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കുവൈറ്റിലെ ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

എന്നാല്‍, മരണ രജിസ്‌ട്രേഷന്‍, ഐസിഡബ്ല്യുഎഫ് സഹായ അഭ്യര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ മുന്‍ഗണാ അടിസ്ഥാനത്തില്‍ തുടരും. അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥനകള്‍ cons1.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് അയക്കാം.

അബ്ബാസിയ, ഫഹഹീല്‍, ഷാര്‍ക്ക് എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ സാധാരണ രീതിയില്‍ തുടരും.

×