സുരക്ഷ പദ്ധതി വിതരണോൽഘാടനം നടത്തി

ജയന്‍ കൊടുങ്ങല്ലൂര്‍
Saturday, November 16, 2019

റിയാദ് : സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതി 2020 ഹോത്താ ബനി തമീം കമ്മിറ്റിയുടെ അപേക്ഷ ഫോം വിതരണോത്ഘാടനം ഹോത്താ ബനി തമീം കെഎംസിസി ഓഫീസിൽ വെച്ച് നടന്നു.

മുസ്തഫ അറബി മണ്ണാർമലയിൽ നിന്നും നാസർ ഫറോക് ആദ്യ ഫോം ഏറ്റു വാങ്ങി. ചടങ്ങിൽ ഹോത്താ കെഎംസിസി പ്രസിഡന്റ്‌ ശറഫുദ്ധീൻ ചേളാരി, സെക്രട്ടറി അബ്ദുള്ള വെള്ളമുണ്ട,സിറാജ് മുക്കം, റിയാസ് വള്ളക്കടവ്, സാജിദ് ഉളിയിൽ, മജീദ് കോട്ടക്കൽ, അബ്ദുറഹ്മാൻ അതുവനാട്, റുവൈസ്, ഫൈസൽ പികെ, പി വി റഹീം എന്നിവർ പങ്കെടുത്തു

×