ഫിലിം ഡസ്ക്
Updated On
New Update
Advertisment
മൂന്നു വർഷങ്ങൾക്ക് ശേഷം പ്രിയങ്ക ചോപ്ര ബോളിവുഡിൽ തിരിച്ചെത്തുന്ന ചിത്രമാണ് ദ് സ്കൈ ഈസ് പിങ്ക്. മോട്ടിവേഷണൽ സ്പീക്കറായ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ദ് സ്കൈ ഈസ് പിങ്ക്. ഐഷ ചൗധരിയായി ദംഗൽ ഫെയിം സൈറ വസീമാണ് ചിത്രത്തിലെത്തുന്നത്.
സൈറയുടെ അവസാന ചിത്രമാണ് ദ് സ്കൈ ഈസ് പിങ്ക്. ഷൊനാലി ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ അക്‌തർ, രാജ്ശ്രീ ദേശ്പാണ്ഡെ, രോഹിത് സരഫ് എന്നിവരും അഭിനയിക്കുന്നു. പതിമൂന്നാം വയസിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടിട്ടും ജീവിതത്തിൽ മുന്നേറിയ മോട്ടിവേഷണൽ സ്പീക്കറാണ് ഐഷ ചൗധരി. ചിത്രത്തിൽ ഐഷ ചൗധരിയുടെ അമ്മ വേഷമാണ് പ്രിയങ്കയ്ക്ക്. ചിത്രം ഒക്‌ടോബർ 11 ന് തിയെറ്ററുകളിലെത്തും.