‘ദ് സൗണ്ട് സ്‌റ്റോറി’; ട്രെയ്‌ലര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ദ് സൗണ്ട് സ്റ്റോറി’. ചിത്രത്തില്‍ നായക കഥാപാത്രമായാണ് റസൂല്‍ പൂക്കുട്ടി എത്തുന്നത്. തൃശൂര്‍ പൂരത്തിന്റെ ശബ്ദ ഘോഷമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

https://www.youtube.com/watch?time_continue=2&v=8fSRDu4d0cA

ചിത്രം ഏപ്രില്‍ അഞ്ചിന് തീയറ്ററുകളിലെത്തും. തൃശൂര്‍ വടക്കും നാഥ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കാറുള്ള പൂരത്തിന്റെ ശബ്ദത്തിനു ലഭിക്കുന്ന സമ്പൂര്‍ണ്ണ ഡോക്യുമെന്റേഷന്‍ കൂടിയാണ് ഈ ചിത്രം. പ്രസാദ് പ്രഭാകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജീവ് പനക്കലാണ് നിര്‍മ്മാണം. ദ് സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലെ ശബ്ദ മിശ്രണം കൈകാര്യം ചെയ്തിരിക്കുന്നതും റസൂല്‍ പൂക്കുട്ടി തന്നെയാണ്. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം തീയറ്ററുകളിലെത്തും. തൃശൂര്‍ പൂരം തല്‍സമയം റെക്കോര്‍ഡ് ചെയാതാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisment