ഒളിമ്പ്യൻ ശ്രീജേഷിന് കേരളസർക്കാർ പാരിതോഷികം പ്രഖ്യാപിക്കണം !

New Update

publive-image

Advertisment

( The state government led by Pinarayi Vijayan has not yet announced any reward for PR Sreejesh. Instead, the Kerala government’s handloom department has decided to provide a dhoti and a shirt to him.)

ഒരു ദേശീയ ഇംഗ്ലീഷ് മദ്ധ്യമത്തിൽ വന്ന വാർത്തയാണ് മുകളിൽ ബ്രാക്കറ്റിലുള്ളത്

ഒളിമ്പിക്സിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ഹോക്കി ടീമിലെ എല്ലാ അംഗങ്ങൾക്കും അവരവരുടെ സംസ്ഥാനസർക്കാരുകൾ ഒരു കോടി രൂപ മുതൽ 2.5 കോടി രൂപവരെ പാരിതോഷികമായി പ്രഖ്യാപിച്ചു ക ഴിഞ്ഞു. കൂടാതെ മികച്ച ജോലിയും കാറും പകുതിവിലയ്ക്ക് ഭൂമിയുമൊക്കെ ഇവർക്കായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

ഹോക്കി ടീമിലെ ഒരേയൊരു മലയാളിയും ഒളിമ്പിക്സിലെ വിജയശില്പിയും ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറും ടീമിന്റേതന്നെ നെടും തൂണുമായ ശ്രീജേഷിന് ഇതുവരെ അദ്ദേഹത്തിനർഹമായ പാരി തോഷികം പ്രഖ്യാപിക്കാൻ കേരളസർക്കാർ തയ്യറാകാതിരുന്നത് അത്യന്തം ദുഖകരമായ വസ്തുതയാണ്.

ഒളിമ്പിക്സിൽ മെഡൽ നേടുന്ന താരങ്ങൾക്ക് അർഹമായ പാരിതോഷികം നൽകുന്നത് അവർക്കും വരും തലമുറയ്ക്കുമുള്ള പ്രോത്സാഹനമാണ്- പ്രചോദനമാണ്. കായികമേഖലയിലേക്ക് കൂടുതൽ കുട്ടികൾ കടന്നുവരാനും നാടിന്റെ അഭിമാനമാകാനും അവരെ പ്രാപ്തരാക്കുന്ന ഘടകം കൂടിയാണത്.

നിർഭാഗ്യകരമെന്നു പറയട്ടെ കേരളസർക്കാരുകൾ ഇക്കാര്യത്തിൽ പിന്നിലാണെന്ന് മാത്രമല്ല ഒരുതരം മെല്ലെപ്പോക്ക് നയമാണ് പലപ്പോഴും സ്വീകരിച്ചുവരുന്നത്.2007 ൽ T -20 ലോകചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കേരളീയനായ ഒരേയൊരംഗവും പാക്കി സ്ഥാനെതിരായ ഫൈനൽ മാച്ചിലെ വിജയശില്പിയുമായിരുന്ന എസ്.ശ്രീശാന്തിന് അന്ന് കേവലം ഒരു സ്വർണ മെഡൽ മാത്രമായിരുന്നു കേരളം സമ്മാനിച്ചത്. അന്നത്തെ ചാമ്പ്യൻ ടീം അംഗങ്ങൾക്ക് അവരുടെ സംസ്ഥാ നസർക്കാരുകൾ 10 മുതൽ 21 ലക്ഷം രൂപ വരെ സമ്മാനം നൽകുകയുണ്ടായി.

ഒളിമ്പിക്സ് മെഡലുമായി ശ്രീജേഷ് കേരളത്തിലെത്തും മുൻപ് അദ്ദേഹത്തിനുള്ള സമ്മാനത്തുക കേരളം പ്രഖ്യാപിക്കണം. കായികപ്രേമികൾ വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതും അതാണ്.

Advertisment