വിക്കിലീക്‌സ് സ്ഥാപകന്റെ നില അതീവ ഗുരുതരം; ആശങ്ക അറിയിച്ച് അറുപതോളം ഡോക്ടർമാർ!

New Update

ലണ്ടൻ: ലോകരാജ്യങ്ങളുടെതടക്കമുള്ള രഹസ്യങ്ങള്‍ പുറത്തുവിട്ട് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വിക്കിലീക്‌സ് വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാ ഞ്ചെയുടെ നില അതീവ ഗുരുതരം. ഏതു സമയത്തും മരിച്ചേക്കാമെന്ന് ആശങ്ക അറിയിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് മുതിര്‍ന്ന 60 ഡോക്ടര്‍മാരുടെ കത്ത്. ഒക്ടോബര്‍ 21നും ഈ മാസം ഒന്നിനും അസാഞ്ചെ കോടതിയില്‍ ഹാജരായ സമയത്ത് അദ്ദേഹത്തെ കണ്ട ദൃക്‌സാക്ഷികളുടെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും മൊഴിയനുസരിച്ച് നില ഗുരുതരമാണെന്ന് ഡോക്ടർമാര്‌ വ്യക്തമാക്കുന്നു.

Advertisment

publive-image

48 കാരനായ അസാഞ്ചെ നിലവില്‍ അതീവസുരക്ഷയുള്ള ബ്രിട്ടീഷ് ജയിലിലാണ് കഴിയുന്നത്. അസാഞ്ചെക്കെതിരെ 175 വര്‍ഷം വരെ തവുശിക്ഷ ലഭിക്കാവുന്ന രാജ്യ ദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിലെ ജയിലില്‍ കഴിയുന്ന മകന്‍ അവിടെവച്ച് മരിച്ചേക്കുമെന്ന് നേരത്തെ അസാഞ്ചിന്റെ പിതാവ് ജോണ്‍ ഷിപ്റ്റണ്‍ ആരോപിച്ചിരുന്നു. ഇത് തികച്ചു സത്യസന്ധമായ തകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാരും ഇക്കാര്യം സമർത്തിക്കുന്നത്.

2010ല്‍ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് ആസ്‌ത്രേലിയന്‍ കംപ്യൂട്ടര്‍ പ്രൊഗ്രാമറായ അസാഞ്ചെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയത്. അഫ്ഗാനി ലെയും ഇറാഖിലെയും അമേരിക്കന്‍ അധിനിവേശം സംബന്ധിച്ച നിരവധി രഹസ്യ ങ്ങളും ഇതിലുള്‍പ്പെടും. അമേരിക്ക അന്വേഷണം ആരംഭിച്ചതോടെ വിവിധ രാജ്യ ങ്ങളിൽ കഴിഞ്ഞ അസാഞ്ചെ ഒടുവില്‍ ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടുകയും അവിടെ വെച്ച് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലും പ്രതിയാണ് അസാഞ്ചെ. പീഡനക്കേസിലെ അന്വേഷണം അന്വേഷണം അവസാനിച്ചതായി കഴിഞ്ഞ ആഴ്ച സ്വീഡൻ അറിയിച്ചിരുന്നു. അസാഞ്ചെയുടെ നില ഗുരുതരമാണെന്നും തെക്ക് കിഴക്കന്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ നിന്ന് യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

തുടര്‍ച്ചയായുള്ള ചൂഷണം അസാഞ്ചെയുടെ മരണത്തില്‍ കലാശിക്കുമെന്ന് യുഎന്‍ സ്വതന്ത്ര മുനുഷ്യാവകാശ പ്രവർത്തകരും പറയുന്നു. ജൂലിയന്‍ അസാഞ്ചെയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിനാണ് മെഡിക്കല്‍ ഡോക്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങള്‍ ഈ തുറന്ന കത്ത് എഴുതുന്നത് എന്നാണ് ഡോക്ടര്‍മാര്‍ അവരുടെ 16 പേജുള്ള തുറന്ന കത്തില്‍ പറയുന്നത്.

ആറുമാസത്തിനു ശേഷം കോടതിവാദത്തിനുവേണ്ടി ആദ്യമായി അദ്ദേഹം പരസ്യമായി ഹാജരായപ്പോള്‍ അസാഞ്ചെയെ വളരെ ദുര്‍ബലനായിട്ടാണ് കാണപ്പെട്ടത്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം അദ്ദേഹം ആശയക്കുഴപ്പത്തിലായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. തന്റെ ജനനത്തീയതി ഓര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന് തോന്നി യെന്നും, വാദം കേള്‍ക്കുമ്പോള്‍ കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് അസാഞ്ചെക്ക് മനസ്സിലായില്ലെന്നും ഡോക്ടര്‍മാര്‍ കത്തിൽ വ്യക്തമാക്കുന്നുണ്ട്.

Advertisment