ഖത്തീഫിലുള്ള നഴ്‌സുമാർക്ക് കര്‍ശന നിര്‍ദേശം പ്രദേശത്തിന് പുറത്ത് ജോലി ചെയ്യാന്‍ പാടില്ല.

New Update

ദമാം /ഖത്തീഫ്-  നഴ്സ്മാര്‍ക്ക് കര്‍ശന നിയമവുമായി കിഴക്കൻ പ്രവിശ്യ ആരോഗ്യ ക്ലസ്റ്റർ മാനേജ്‌മെന്റ്   ഖത്തീഫിലുള്ള നഴ്‌സുമാർ പ്രദേശത്തിന് പുറത്ത് ജോലി ചെയ്യുന്നതിന് കിഴക്കൻ പ്രവിശ്യ ആരോഗ്യ ക്ലസ്റ്റർ മാനേജ്‌മെന്റ് വിലക്കേർപ്പെടുത്തി. എല്ലാവരും അടുത്ത ഞായറാഴ്ച മുതൽ ഖത്തീഫ് സെൻട്രൽ ആശുപത്രിയിൽ  ചാർജെടുക്കണം. ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് അടക്കുന്നത് വരെയാണ് നഴ്‌സുമാർ ഇവിടെ ജോലി ചെയ്യേണ്ടത്. ഈ വ്യവസ്ഥ ലംഘിച്ച് ഇവിടെ ഡ്യൂട്ടിക്കെത്തിയില്ലെങ്കിൽ മാനവ ശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും.

Advertisment

publive-image

അതേസമയം കൊറോണ ഭീഷണിക്കെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി ഖത്തീഫ് ആശുപത്രിയിൽ കൊറോണ ബാധ സംശയമുള്ളവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറന്നു. അത്യാഹിത വിഭാഗ ത്തിൽ നിലവിലെ രീതി തന്നെ തുടരും. എല്ലാ ആരോഗ്യ പ്രവർത്തകരും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Advertisment