/sathyam/media/post_attachments/JsbdS1w77BA7GjitWgvy.jpg)
ഒരിക്കൽ ടാറ്റൂ ചെയ്താൽ താനെ മാഞ്ഞുപോകാറില്ല. പച്ചകുത്തി കുറച്ച് നാൾ
കഴിയുമ്പോഴാണ് ഡിസൈന്‍ മാറ്റാമായിരുന്നു, അല്ലെങ്കിൽ ഈ ടാറ്റൂ വേണ്ടായിരുന്നു
എന്ന തോന്നൽ പലരിലും ഉണ്ടാവുന്നത്. എന്നാൽ അതെല്ലാം പിന്നീട്
തിരുത്തിക്കുറിക്കുക എന്നുള്ളത് അൽപം വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്.
ടാറ്റൂ മായ്ക്കാൻ ലേസർ ചികിത്സ തന്നെ വേണ്ടിവരും. ഈ രീതി വളരെ
ചെലവേറിയതും വേദനാജനകവുമാണെങ്കിലും ലേസർ ചികിത്സയിലൂടെ ഇത്തരം
ടാറ്റൂകൾ മായ്ക്കാവുന്നതാണ്. ഈ രീതിയിൽ,ചർമ്മത്തിന്റെ പാളി നീക്കം
ചെയ്യുന്നതിനേക്കാൾ ടാറ്റൂ കുത്തിയിട്ടുള്ള മഷി നീക്കം ചെയ്യുന്നതിനാണ് കൂടുതൽ
പ്രാധാന്യം നൽകുന്നത്.
ലേസർ ചികിത്സ വരുന്നതിന് മുൻപ് ടാറ്റൂ മായ്ക്കുവാനായി ഡെർമാബ്രേഷൻ,
ടി.സി.എ.പീൽ, സാലബ്രേഷൻ (ഉപ്പ് ഉപയോഗിച്ചുള്ള അബ്രേഷൻ) മുതലായ
രീതികളാണ് ഉപയോഗിച്ചിരുന്നത്.
കറുപ്പ്, നീല എന്നീ നിറങ്ങളിലുള്ള ടാറ്റൂ വേഗം മായ്ക്കാൻ കഴിയും.
എന്നാൽ മഞ്ഞ, ഫ്ളൂറസെന്റ് നിറങ്ങൾ എന്നിവ മായ്ക്കാൻ സമയമെടുക്കും.
മരവിപ്പിക്കാനുള്ള മരുന്നുപുരട്ടി ഒരു മണിക്കൂറിന് ശേഷം ലേസർ അടിക്കുന്നു.
ഇതിൽ ഏതാണ്ട് 24 മണിക്കൂർ സമയം നീണ്ടുനിൽക്കുന്ന ചുവപ്പും തടിപ്പും ഉണ്ടാകാം.
ബ്ലീഡിങ് സ്പോട്ടുകളും പ്രതീക്ഷിക്കാം. 24 മണിക്കൂർ കഴിയുമ്പോഴേക്കും പൊറ്റ(scab)
ഉണ്ടാകുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് അടർന്ന് പോവുകയും ചെയ്യുന്നു. ലേസർ ചെയ്ത
ഭാഗത്ത് ഡ്രസ്സിങ് കൊടുക്കുന്നതാണ് നല്ലത്.
ചില പിഗ്മെന്റുകൾ അലർജിക് റിയാക്ഷനുണ്ടാക്കാറുള്ളതിനാൽ വെയിലത്ത്
പോകാതിരിക്കണം. ചൊറിച്ചിലും തടിപ്പും മറ്റുമൊക്കെയുണ്ടെങ്കിൽ പ്രത്യേക ചികിത്സ
വേണ്ടിവരും. ടാറ്റൂ മായ്ക്കുന്ന ചർമ്മ ഭാഗത്ത് നിറംമാറ്റമുണ്ടാകാനുമിടയുണ്ട്.
നിറംമാറ്റം ഏറെക്കാലം നീണ്ടുനിൽക്കുകയാണെങ്കിൽ ചികിത്സിച്ച് മാറ്റാൻ
സാധിക്കുന്നതാണ്.
പെർമനന്‍റ് ടാറ്റൂവിൽ നിന്ന് മോചനം ലഭിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന
ഒരു മാർഗ്ഗമാണ് കറ്റാർ വാഴ പൾപ്പ്, തേൻ, ഉപ്പ്, തൈര്
എന്നിവ മിക്സ് ചെയ്ത് ഉപയോഗിക്കുന്നത്. അതിന് വേണ്ടി ടാറ്റൂ ചെയ്ത ഭാഗം
നല്ലതു പോലെ വൃത്തിയാക്കിയ ശേഷം, അതിന് മുകളിൽ ഈ മിക്സ് ഇടുക.
അതിനൊപ്പം തന്നെ ഈ സ്ഥലം നല്ലതു പോലെ മസ്സാജ് ചെയ്യുകയും ചെയ്യണം.
ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ടാറ്റൂവിന്‍റെ നിറം ഇല്ലാതാക്കുകയും
നിറം കുറക്കുകയും ചെയ്യും.
അതുപോലെ മറ്റൊരു മാർഗ്ഗമാണ് ഉപ്പും നാരങ്ങ നീരും ഉപയോഗിച്ച് ടാറ്റൂവിനെ ഇല്ലാതാക്കുന്ന വിദ്യ.
ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് ടാറ്റൂ ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക.
ദിവസവും ഒരു പത്ത് മിനിട്ടെങ്കിലും ഇത് ചെയ്യുന്നതിലൂടെ നിങ്ങളിലെ ടാറ്റൂവിൻറെ
നിറം പതുക്കെ പതുക്കെ കുറഞ്ഞു വരും.
ഒരു പഞ്ഞി ഉപയോഗിച്ച് വേണം ഇത് ടാറ്റൂവിൽ
തേച്ച് പിടിപ്പിക്കാൻ. പതിയെ മാത്രമേ ഈ രണ്ട് മാർഗ്ഗങ്ങളുടെയും ഫലം ലഭിക്കുകയുള്ളൂ.
ഇത് സ്ഥിരമായി ചെയ്യുന്നവർക്ക് ഇതിലൂടെ മാറ്റം അറിയാൻ സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us