New Update
ദമാം: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദിയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി. കിഴക്കന്‍ പ്രവശ്യകളിലും പൊതുമാര്‍ക്കറ്റിലും കയറുന്നതിനാണ് തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി കിഴക്കന്‍ പ്രവശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവ് നല്‍കിയത്.
Advertisment
/sathyam/media/post_attachments/kQfrczC12VFnhflpZKqs.jpg)
ഗവര്‍ണറേറ്റിന്റെ പരിധിയിലെ എല്ലാ ബലദിയകളിലും (മുന്‍സിപ്പാലിറ്റി) ബാധകമാണ്. അതോടൊപ്പം ആരോഗ്യനില വ്യക്തമാക്കാന്‍ സ്വദേശികളും വിദേശികളും ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് കിഴക്കന്‍ പ്രവശ്യ മുനിസിപ്പല്‍ വിഭാഗം ആവശ്യപ്പെട്ടു. നാളെ മുതല്‍ (ഞായറാഴ്ച്ച) ഉത്തരവ് പ്രാബല്യത്തില്‍ വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us