Advertisment

കുവൈറ്റില്‍ ഫീല്‍ഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടം ഈദുല്‍ ഫിത്വറിന് ശേഷം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഫീല്‍ഡ് വാക്‌സിനേഷനുകളുടെ മൂന്നാം ഘട്ടം ഈദുല്‍ ഫിത്വര്‍ അവധിക്ക് ശേഷമേ പുനരാരംഭിക്കൂവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 13 കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകളിലെ തൊഴിലാളികള്‍ക്ക് 30,000-ത്തോളം ഡോസുകള്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഈദ് അവധിക്ക് ശേഷം കാമ്പയിന്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ രാജ്യത്തെത്തുന്നതോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 'കമ്മ്യൂണിറ്റി ഇമ്മ്യൂണിറ്റി' കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഓരോ ആരോഗ്യ മേഖലയ്ക്കും രണ്ട് മൊബൈല്‍ ഫീല്‍ഡ് യൂണിറ്റുകള്‍ എന്ന നിലയിലാണ് വിഭജിച്ചിരിക്കുന്നത്. പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരുന്ന ജീവനക്കാര്‍ക്ക് ഈദിന് ശേഷം ആരംഭിക്കുന്ന കാമ്പയിനിലൂടെ വാക്‌സിന്‍ നല്‍കും. മാളുകളിലെ ഫീല്‍ഡ് കാമ്പയിനുകളിലെ പങ്കാളിത്തം മികച്ചതാണെന്ന് അധികൃതര്‍ പറയുന്നു.

Advertisment