/sathyam/media/post_attachments/2SinT5ImvBSnlmdKlTaW.jpg)
പാലക്കാട്: പാലക്കാട്-മലമ്പുഴ നുറടിറോഡ്; ഒലവക്കോട്-കൽമണ്ഡപം ബൈപാസ് റോഡ് എന്നിവ ചേരുന്ന നാലും കൂടിയ സെൻ്ററിലെ ഹൈമാസ്റ്റ് ലൈറ്റ് കാലിനു ചുറ്റും നിർമ്മിച്ച ഇരുമ്പു വളയത്തിനുള്ളിൽ മുളച്ചുപൊന്തിയ ആൽമര തൈ ഡ്രൈവർമാരുടെ കാഴ്ച്ച മറയ്ക്കുന്നു.
മലമ്പുഴയിലേക്ക് പോകുന്ന വിനോദസഞ്ചാരികളും കോഴിക്കോട്-കൊയമ്പത്തൂർ റൂട്ടിൽ പോകുന്നവർ നഗരം ചുറ്റാതിരിക്കാൻ പോകുന്ന ബൈപാസ് റോഡും ഇതാണ്. കാഴ്ച്ച മറയ്ക്കുന്ന ആൽമര ചെടി വളർന്ന് പന്തലിക്കും മുമ്പ് നശിപ്പിച്ചു കളഞ്ഞില്ലെങ്കിൽ ശിഖരങ്ങളുo അവയിൽ നിന്നു വരുന്ന വള്ളികളും വാഹനയാത്രക്ക് തടസ്സം സൃഷ്ടിക്കുക മാത്രമല്ല അപകടവും വരുത്തിവെക്കുമെന്ന് യാത്രക്കാരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.