യുഎഇ 12 മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി.

ന്യൂസ് ബ്യൂറോ, ദുബായ്
Saturday, May 15, 2021

അബുദാബി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്‌സിനേഷൻ വിപ്ലവത്തിൽ ബഹു ദൂരം സഞ്ചരിച്ച യുഎഇ 12 മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികളിലേക്കു കൂടി വാക്‌സിന്‍ വിതരണം ചെയ്യാൻ അംഗീകാരം നൽകി.

ദേശീയ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഈ പ്രായപരിധിയിലുള്ളവര്‍ക്കിടയില്‍ ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് അനു മതി നല്‍കിയത്.ദേശീയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി വിശദ പഠന-ഗവേഷണങ്ങൾ ക്കു ശേഷമാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്.

രാജ്യത്തു കൂടുതൽ പേർക്കു വാക്സീൻ ലഭ്യമാകാൻ ഇതു സഹായകമാകും. അതേസമയം വിദേശികൾ ഉൾപ്പെടെ 1.1 കോടിയിലേറെ പേർക്ക് വാക്സീൻ നൽകി.

×